കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിലുൾപ്പെട്ട 14 പേരെയും സസ്പെൻഷൻ പിൻവലിച്ച് സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവായി

Deepthi Vipin lal

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിലുൾപ്പെട്ട 14 പേരെയും സർവീസിൽ തിരിച്ചെടുക്കാൻ സർക്കാർ തീരുമാനം. ക്രമക്കേട് അന്വേഷിച്ച ഇടക്കാല സമിതിയാണ് 16 പേരെ സസ്പെൻഡ് ചെയ്തത്. മറ്റൊരു സമിതി നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ തെളിവുകളില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് 7 പേരെ തിരിച്ചെടുക്കാൻ സഹകരണവകുപ്പ് ഇന്ന് ഉത്തരവിറക്കിയത്. വീഴ്ച സംഭവിച്ചതിന്റെ പേരിൽ മറ്റ്7 പേരെ സർവീസിൽ തിരിച്ചെടുത്ത് തൃശൂർ ജില്ലക്കു പുറത്തു നിയമിക്കാനും ഇതേ ഉത്തരവിൽ വ്യക്തമാക്കുന്നു. 2 പേർ വിരമിച്ചിരുന്നു. ഇവരിൽ ഒരാൾക്കെതിരെ അച്ചടക്കനടപടി തുടരാനും സർക്കാർ തീരുമാനിച്ചതായി ഉത്തരവ് വ്യക്തമാക്കുന്നു.

കെ.ആർ.ബിനു, എം.എസ്.ധിനൂപ്, പീയൂസ്, പ്രീതി, രാജി, രാമചന്ദ്രൻ, ഷേർലി എന്നീ 7 പേർക്കെതിരായ കുറ്റാരോപണങ്ങളിൽ മതിയായ തെളിവുകഇല്ലാത്ത സാഹചര്യത്തിലാണ് അവരെ തിരിച്ചെടുക്കുന്നതെന്ന് സഹകരണവകുപ്പ് വ്യക്തമാക്കി. അതേസമയം വീഴ്ച ബോധ്യപ്പെട്ടതിനാലാണ് സർവീസിൽ തിരിച്ചെടുത്ത മറ്റ് ബിജു, ബിന്ദു ഫ്രാൻസിസ്, ബിന്ദു, ഗ്ലാഡി ജോൺ, അജിത്ത്, മോഹൻ, ഷാലി എന്നിവരെ സ്ഥലം മാറ്റുന്നതെന്നും പറയുന്നു.

 

Leave a Reply

Your email address will not be published.