കരിവെള്ളൂര്‍ സഹകരണ ബാങ്കിന്റ മിനി ഓഡിറ്റോറിയം തുറന്നു

moonamvazhi

കണ്ണൂര്‍ കരിവെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് മുകളില്‍ ഒരുക്കിയ മിനി ഓഡിറ്റോറിയം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു കരിവെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് മുകളില്‍ ഒരുക്കിയ മിനി ഓഡിറ്റോറിയം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു.

കരിവെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് മുകളില്‍ ഒരുക്കിയ മിനി ഓഡിറ്റോറിയം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു. കുറുക്കുവഴികളിലൂടെ കേരളത്തിലെ സഹകരണമേഖല കൈയടക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സഹകരണ മേഖലയെ തകര്‍ക്കാനോ തളര്‍ത്താനോ ആരു വിചാരിച്ചാലും സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലക്ക് എല്ലാ സംരക്ഷണവും ഒരുക്കാന്‍ സംസ്ഥാനം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ടി.ഐ. മധുസൂദനന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കരിവെള്ളൂര്‍- പെരളം പഞ്ചായത്ത് പ്രസിഡന്റ് എ.വി.ലേജു ഉപഹാരം നല്‍കി. പി പി. ദാമോദരന്‍, ഇ. രാജേന്ദ്രന്‍, സൈബുന്നീസ, എം.രാഘവന്‍, എം.വി.അപ്പുക്കുട്ടന്‍, ടി.വി.നാരായണന്‍, എ.എന്‍.അനുഷ, കെ.അജിത, അഡ്വ.കെ. വിജയകുമാര്‍, അഡ്വ. പി.സന്തോഷ്, കെ.സി.സുരേന്ദ്രന്‍, കൂത്തൂര്‍ നാരായണന്‍,വി.വി. പ്രദീപന്‍, എം.വി.രാഘവന്‍, എ.വി.ബാലന്‍, എം.പവിത്രന്‍, കെ.വി.കുഞ്ഞിരാമന്‍, കെ.വി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് കെ.നാരായണന്‍ സ്വാഗതവും സെക്രട്ടറി കെ.ദിനേശന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News