കയർ സംഘങ്ങളിൽ നിന്നും വിരമിച്ചവർക്ക് പെൻഷൻ: മാസം 3000 രൂപ ലഭിക്കും.

adminmoonam

കയർ സംഘങ്ങളിൽ നിന്നും വിരമിച്ചവർക്ക് മാസം 3000 രൂപ പെൻഷൻ നൽകാൻ സർക്കാർ തീരുമാനിച്ചു. ഒരു പെൻഷനും ലഭിക്കാത്ത വിഭാഗമായിരുന്നു കേരള കയർ  തൊഴിലാളികൾ.പരമ്പരാഗത വ്യവസായമായ കയർ മേഖലയിൽ പ്രവർത്തിക്കുന്ന 565 സംഘങ്ങളിൽ നിന്നും  കയർ വികസന ഡയറക്ടറേറ്റ് തയ്യാറാക്കിയ പട്ടികയിലെ 343 പേർക്ക് പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കത്തക്ക വിധത്തിൽ ഒരാൾക്ക് ഒന്നരലക്ഷം രൂപ വീതം കണക്കാക്കി 5കോടി 14 ലക്ഷത്തി 50,000 രൂപ സർക്കാർ വിഹിതമായി അടക്കാൻ തീരുമാനിച്ചത് .

ഇതിന്റെ അടിസ്ഥാനത്തിൽ മിനിമം പെൻഷനായി 3000 രൂപ പ്രതിമാസം ലഭിക്കും. വിരമിച്ച ജീവനക്കാരുടെ മരണാനന്തരം ആശ്രിതർക്ക് 2000 രൂപ കുടുംബപെൻഷൻ ലഭിക്കും. സഹകരണ പെൻഷൻ ബോർഡ് സമർപ്പിച്ച പ്രപ്പോസലിന് കയർ വികസന ഡയറക്ടർ സർക്കാരിലേക്ക് ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പെൻഷൻ പദ്ധതിക്ക് തീരുമാനമായത്.

Leave a Reply

Your email address will not be published.