കന്നുകാലികൾ ഉഷ്ണ സമ്മർദ്ദത്തിൽ – പാൽ ഉൽപാദനം കുറയും:ക്ഷീരസംഘങ്ങൾ ആശങ്കയിൽ.
ചൂട് ഈ രീതിയിൽ തുടർന്നാൽ കന്നുകാലികളിൽ പാലുല്പാദനം ഗണ്യമായി കുറയുമെന്ന് പഠനം. ഇത് ക്ഷീരസംഘങ്ങളെയും കർഷകരെയും ആശങ്കയിലാക്കുന്നു .മണ്ണുത്തി കേരള വെറ്റിനറി സർവകലാശാല കാലാവസ്ഥാവ്യതിയാന പഠനകേന്ദ്രം, കർഷക ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ചൂട് കൂടിയതോടെ 20 ശതമാനത്തോളം വരെയാണ് പാലുല്പാദനം കുറഞ്ഞിരിക്കുന്നത്. വിയർപ്പിലൂടെയും മറ്റും ശരിയായ ശരീരതാപനില നിലനിർത്താൻ ഉള്ള പശുക്കളുടെ ശേഷിയെ ഉയർന്ന അന്തരീക്ഷതാപനില തകരാറിലാക്കുമെന്ന് മണ്ണുത്തി വെറ്റിനറി യൂണിവേഴ്സിറ്റി അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ സാബിൻ ജോർജ് പറഞ്ഞു. പാലുൽപാദനം കുറഞ്ഞെങ്കിലും മിൽമയുടെ പാൽ സംഭരണം കഴിഞ്ഞവർഷത്തേക്കാൾ 30,000 ലിറ്റർ വർധിച്ചുവെന്നും, ഇതിന് കാരണം പ്രളയശേഷം പശു വളർത്തൽ സബ്സിഡിയും ധനസഹായവും ക്ഷീര വകുപ്പിൽനിന്നും സഹകരണ സംഘങ്ങളിൽ നിന്നും ലഭിക്കുന്നതാ ണെന്ന് മിൽമ ചെയർമാൻ പി.എ.ബാലൻ മാസ്റ്റർ പറഞ്ഞു. കൂടാതെ പ്രളയത്തിൽ പശുക്കളെ നഷ്ടപ്പെട്ടവർക് സന്നദ്ധസംഘടനകൾ പശുക്കളെ നൽകുന്നതും ഈ രംഗത്തേക്ക് കർഷകർ കൂടുതലായി വരാനിടവരുന്നുണ്ട്.