ഓണത്തിന് 3500 ഓണച്ചന്തകൾ ഒരുക്കുമെന്ന് കൺസ്യൂമർഫെഡ്: ബക്രീദ് ചന്തകൾ ഈമാസം ഏഴ് മുതൽ 12 വരെയും ഓണചന്തകൾ സെപ്റ്റംബർ ഒന്നു മുതൽ 10 വരെയും ..

adminmoonam

 

ഓണത്തിന് കൺസ്യൂമർഫെഡ് 3500 കേന്ദ്രങ്ങളിൽ ഓണച്ചന്തകൾ നടത്തും. 200 ത്രിവേണി കളിലും 3300 സ്ഥലങ്ങളിൽ സഹകരണ ചന്തകൾ വഴിയുമാണ് വിപണി ഒരുക്കുക. ബക്രീദ് ചന്തകൾ ഈമാസം ഏഴ് മുതൽ 12 വരെയും ഓണചന്തകൾ സെപ്റ്റംബർ ഒന്നു മുതൽ 10 വരെയും ആണ്. ഇതിനു പുറമേ കൃഷി വകുപ്പിനെയും ഹോർട്ടികോർപ്പിന്റെയും നേതൃത്വത്തിൽ 2000 ഓണചന്തകൾ സംസ്ഥാനത്ത് ഉണ്ടാകും.

ഇതിനു പുറമേ വിപുലമായ രീതിയിൽ സപ്ലൈകോയുടെ ഓണം ഫെയറുകളും ഉണ്ടാകും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു ഓണം ഫെയറെങ്കിലും നിർബന്ധമായും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന അവലോകനയോഗത്തിൽ മുഖ്യമന്ത്രിക്ക് പുറമെ ധന, കൃഷി, സഹകരണ, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിമാരും ഈ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.


Notice: Undefined variable: timestamp in /home/moonoshk/public_html/wp-content/plugins/mbz-flash-news/templates/mbz-share.php on line 2

Leave a Reply

Your email address will not be published.

Latest News
error: Content is protected !!