ഓണം വടക്കേക്കര ബാങ്ക് വളർത്തു മൃഗങ്ങളുടെയും കാർഷികോൽപ്പന്നങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു.

[mbzauthor]

എറണാകുളം പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക്  ഓണത്തോടനുബന്ധിച്ച് കാർഷികോൽപ്പന്നങ്ങളുടേയും വളർത്തു മൃഗങ്ങളുടേയും പ്രദർശനം സംഘടിപ്പിച്ചു. പ്രദർശനോദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി നിർവ്വഹിച്ചു. ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജെ.എൽ.ജി ഗ്രൂപ്പുകൾ ,ബാങ്ക് അംഗങ്ങൾ എന്നിവർ ഉദ്പാദിപ്പിച്ചെടുത്ത പച്ചക്കറികൾ ചടങ്ങിൽ പ്രദർശിപ്പിച്ചു.ബാങ്ക് മെമ്പർ മാരായ ക്ഷീരകർഷകർ തങ്ങളുടെ കന്നുകാലികളെയും മറ്റു വളർത്തു മൃഗങ്ങളെയും പ്രദർശിപ്പിച്ചു.ബാങ്കിൽ ആരംഭിച്ച കാർഷികോൽപ്പന്ന സംഭരണവിപണന കേന്ദ്രം സമഗ്രമാർട്ടിന്റെ ഉദ്ഘാടനം എറണാകുളം ജില്ലാ ബാങ്ക് മുൻ ഡയറക്ടർ ടി.ആർ.ബോസ് നിർവഹിച്ചു.ഈ സ്റ്റാളിലൂടെ കർഷകർക്ക് പാൽ, പഴം, മുട്ട, പച്ചക്കറി കൾ മുതലായവ വിറ്റഴിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് ആവശ്യക്കാർക്ക് ജൈവ പച്ചക്കറി കളും മറ്റു നാടൻ ഉൽപ്പന്നങ്ങളും സ്റ്റാളിൽ നിന്നും വാങ്ങാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് ബാങ്ക് അംഗങ്ങൾക്ക് സൗജന്യ നിരക്കിൽ വിതരണം ചെയ്യുന്ന തിരുവോണക്കിഴിയുടെ ഉദ്ഘാടനം പി.എൽ. ഡി.എ വൈസ് ചെയർമാൻ കെ.എം.ദിനകരൻ നിർവ്വഹിച്ചു .ചടങ്ങിൽ ബാങ്ക് പ്രസിഡന്റ്.എ.ബി.മനോജ് അദ്ധ്യക്ഷത വഹിച്ചു.

ഭരണസമിതി അംഗങ്ങൾ ,സെക്രട്ടറി കെ.എസ്.ജയ്സി,എറണാകുളം ജില്ലാ ബാങ്ക് മുൻ ഡയറക്ടർ കെ.ബി.അറുമുഖൻ, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്. കെ.എം.അംബ്രോസ്, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ്.എ.ഐ. നിഷാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ആർ. സൈജൻ, ചിറ്റാറ്റുകര പഞ്ചായത്ത് മെമ്പർ എം.എസ്.സജീവ് ,വടക്കേക്കരകൃഷി ആഫീസർ നീതു, ചിറ്റാറ്റുകര കൃഷി ആഫീസർ സിമ്മി, ജീവനക്കാർ, സഹകാരികൾ ,എന്നിവർ പങ്കെടുത്തു.

[mbzshare]

Leave a Reply

Your email address will not be published.