ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് 10% ലാഭവീതം പ്രഖ്യാപിച്ചു.

adminmoonam

ഒറ്റപ്പാലം കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ വാർഷിക പൊതുയോഗം ഇന്ന് നടന്നു. ബാങ്ക് വൈസ് ചെയർമാൻ പി.എം ദേവദാസ് പൊതുയോഗത്തിന് സ്വാഗതം ആശംസിച്ചു. ബാങ്ക് ചെയർമാൻ ഐ.എം സതീശൻ പൊതുയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ എം.വസന്തകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൃത്യമായി വായ്പ തിരിച്ചടവ് നടത്തിയ മെമ്പർമാരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തവർക്ക് സ്വർണ്ണ നാണയം സമ്മാനമായി നൽകി. മെമ്പർമാർക്ക് 10% ലാഭവിഹിതവും പ്രഖ്യാപിച്ചു. പൊതുയോഗത്തിന് ഡയറക്ടർ ദേവകി കുട്ടി ടീച്ചർ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.