സഹകരണസംഘങ്ങളെ ബാധിക്കുന്ന 194N ഹൈക്കോടതി സ്റ്റേ ചെയ്തു.

adminmoonam

സഹകരണസംഘങ്ങളെ ബാധിക്കുന്ന 194N ഹൈക്കോടതി സ്റ്റേ ചെയ്തു.ഒരു സാമ്പത്തിക വർഷം ഒരു കോടി രൂപയ്ക്ക് മുകളിൽ പണമായി പിൻവലിച്ചാൽ 2% ടിഡിഎസ് അടയ്ക്കണമെന്ന ആദായ നികുതി വകുപ്പിന്റെ നിർദ്ദേമാണ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞത്. ജസ്റ്റിസ് അമിത് റാവൽ ആണ് സ്റ്റേ ചെയ്തു കൊണ്ട് ഉത്തരവിട്ടത്. തിരുവനന്തപുരം ജില്ലയിലെ പട്ടം സർവീസ് സഹകരണ ബാങ്ക്, ബാലരാമപുരം സർവീസ് സഹകരണ ബാങ്ക്, വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്ക്, മുണ്ടേല സർവീസ് സഹകരണ ബാങ്ക്, ഉരൂർട്ടമ്പലം സർവീസ് സഹകരണ ബാങ്ക് എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി, 194N നിയമ അനുസരിച്ച് സഹകരണ ബാങ്കുകളിൽ നിന്നും രണ്ട് ശതമാനം ടിഡിഎസ് പിടിക്കണമെന്ന നിർദ്ദേശം താൽക്കാലികമായി തടഞ്ഞത്.

194N നിയമം സർക്കാരിനു ബാധകമല്ലാത്ത സ്ഥിതിക്ക് സർക്കാരിന്റെ പെൻഷൻ വിതരണം ചെയ്യുന്ന ഏജൻസി പ്രവർത്തനം നടത്തുന്ന സഹകരണ ബാങ്കുകൾക്ക് ഈ എക്സംപ്ഷൻ ബാധകമായിരിക്കില്ലേ എന്ന് കോടതി സ്റ്റേ ചെയ്തു കൊണ്ട് ചോദിച്ചു. ബാങ്കിംഗ് ആക്ടിവിറ്റി ചെയ്യുന്ന സഹകരണ ബാങ്കുകൾ ആണ് ഈ സഹകരണസംഘങ്ങൾ എന്നും എന്നാൽ ബാങ്കിംഗ് റെഗുലേഷൻ ആക്റ്റിന്റെ പരിധിയിൽ വരുന്ന ബാങ്കുകൾ അല്ലെന്നും സഹകരണസംഘങ്ങൾക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ഡോക്ടർ കെ. പി. പ്രദീപ് കോടതിയെ ബോധിപ്പിച്ചു. ഈ വിഷയത്തിൽ ആദായനികുതി വകുപ്പിന്റെ ഭാഗം ബോധ്യപ്പെടുത്താൻ കോടതി നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.