ഒരു ആനുകൂല്യവും ലഭിക്കാത്തവർക്കുള്ള ആയിരം രൂപയുടെ സഹായവിതരണം സഹകരണ സംഘങ്ങളിലൂടെ വ്യാഴാഴ്ച മുതൽ.

adminmoonam

ഒരു ആനുകൂല്യവും ലഭിക്കാത്തവർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ സഹായവിതരണം വ്യാഴാഴ്ചമുതൽ സഹകരണസംഘങ്ങൾ വഴി വിതരണം ചെയ്യാൻ നിർദേശമായി. ഇത് സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഉണ്ടാകുമെന്ന് സഹകരണ സംഘം രജിസ്ട്രാർ എ. അലക്സാണ്ടർ ഐ. എ.എസ് പറഞ്ഞു.
പെൻഷൻ, ക്ഷേമനിധികളുടെ ആനുകൂല്യം ഇവയിലൊന്നും ലഭിക്കാത്തവർക്ക് ആണ് ഈ 1000 രൂപയുടെ സഹായം ലഭിക്കുക. മെയ് 25 നകം സഹകരണസംഘങ്ങൾ സഹായവിതരണം പൂർത്തിയാക്കണം. ഇത് സംബന്ധിച്ച് ഗുണഭോക്താക്കളുടെ ലിസ്റ്റ് സർക്കാർ, അടുത്ത ദിവസം തന്നെ സഹകരണസംഘങ്ങൾക്ക് നൽകും. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്ത അതേ രീതിയിലാണ് ഈ സഹായ വിതരണവും നടത്തേണ്ടത്.

Leave a Reply

Your email address will not be published.