ഒരുമിച്ചുനിന്നു മെച്ചപ്പെടുത്തി പുതുക്കിപ്പണിയാം

Deepthi Vipin lal

ഇക്കൊല്ലത്തെ അന്താരാഷ്ട്ര സഹകരണ ദിനം ജൂലായ് മൂന്നിന് ആഘോഷിക്കും. ‘ ഒരുമിച്ചു നിന്നു മെച്ചപ്പെടുത്തി പുതുക്കിപ്പണിയാം ‘ ( Rebuild better together ) എന്നതായിരിക്കും ഇത്തവണത്തെ സഹകരണ സന്ദേശം.

കോവിഡ് എന്ന മഹാമാരി ഉയര്‍ത്തിയ വെല്ലുവിളിയെ സഹകരണ സ്ഥാപനങ്ങള്‍ എങ്ങനെയാണ് ഐക്യദാര്‍ഢ്യത്തോടെ നേരിടുന്നതെന്നു അന്നു ലോകത്തിനു കാണിച്ചുകൊടുക്കും. സ്വയംസഹായത്തിന്റേയും ഐക്യദാര്‍ഢ്യത്തിന്റേയും സാമൂഹിക ഉത്തരവാദിത്തത്തിന്റേയും സുസ്ഥിര സഹകരണ മൂല്യങ്ങളിലൂടെ മനുഷ്യ കേന്ദ്രിത വ്യാപാര മാതൃക ഉയര്‍ത്തിപ്പിടിച്ച് അസമത്വം എങ്ങനെ കുറയ്ക്കാമെന്നും അഭിവൃദ്ധി എങ്ങനെ സൃഷ്ടിക്കാമെന്നുമുള്ള സന്ദേശം പ്രചരിപ്പിക്കാനുള്ള അവസരം കൂടിയാണിത്.

ഒരുമിച്ചു നിന്ന് മെച്ചപ്പെട്ട രീതിയില്‍ എങ്ങനെയാണു പുതുക്കിപ്പണിയുന്നതെന്നു ലോകത്തിനു കാണിച്ചുകൊടുക്കാന്‍ ഈ ദിനം സഹകാരികള്‍ പ്രയോജനപ്പെടുത്തണമെന്നു അന്താരാഷ്ട്ര സഹകരണ സഖ്യം ( ഐ.സി.എ ) ലോകമെങ്ങുമുള്ള സഹകാരികളോട് അഭ്യര്‍ഥിച്ചു.

1995 ല്‍ ഐ.സി.എ.യുടെ നൂറാം ജന്മവാര്‍ഷികത്തില്‍ ഐക്യരാഷ്ട്ര പൊതുസഭയാണ് ജൂലായിലെ ആദ്യത്തെ ശനിയാഴ്ച അന്താരാഷ്ട്ര സഹകരണ ദിനമായി ആഘോഷിക്കണമെന്നു ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സഹകരണ പ്രസ്ഥാനത്തിന്റെ ആശയങ്ങളെപ്പറ്റി ലോകജനതയെ ബോധവാന്മാരാക്കുക എന്നതാണ് സഹകരണദിനാഘോഷത്തിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!