ഒക്കല്‍ ബാങ്ക് പെന്ഷന് വിതരണം ചെയ്തു
എറണാകുളംജില്ലയിലെ ഒക്കല്‍ സര്‍വീസ് സഹകരണബാങ്ക് നടപ്പാക്കിയിട്ടുള്ള തച്ചയത്ത് നാരായണന് വൈദ്യര് സ്മാരക പെന്ഷന്പദ്ധതിയനുസരിച്ചുള്ള പെന്ഷന് ക്രിസ്തുമസിനോടനുബന്ധിച്ചു വിതരണം ചെയ്തു. അച്യുതന് മാടപ്പള്ളിക്കുടി, പവിത്രന് തത്തുപറ എന്നിവര്‍ക്കു പെന്ഷന് കൈമാറിക്കൊണ്ടു ബാങ്ക് പ്രസിഡന്റ് ടി.വി. മോഹനന് വിതരണം ഉദ്ഘാടനം ചെയ്തു.



 
							 
							 
							 
							 
							 
							