ഐസര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് മെയ് 31 ന്

[mbzauthor]
ഡോ. ടി.പി. സേതുമാധവന്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ്‌റി സര്‍ച്ച് ( ഐസര്‍ ) 2020 ലെ പ്രവേശനം സംബന്ധിച്ച സമയക്രമം പ്രഖ്യാപിച്ചു. അഞ്ചു വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് സയന്‍സ് ( ബി.എസ്. ), മാസ്റ്റര്‍ ഓഫ് സയന്‍സ് ( എം.എസ്. ) ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം ബര്‍ഹാംപുര്‍ (ഒഡിഷ) , ഭോപ്പാല്‍, കൊല്‍ക്കൊത്ത, മൊഹാലി (പഞ്ചാബ്), പൂണെ, തിരുവനന്തപുരം, തുരുപ്പതി ഐസറുകളിലുണ്ട്. ബയോളജിക്കല്‍, കെമിക്കല്‍, ഫിസിക്കല്‍, മാത്തമാറ്റിക്കല്‍, ജിയോളജിക്കല്‍, എര്‍ത്ത് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് തുടങ്ങിയവയാണ് വിവിധ കാമ്പസ്സുകളിലായുള്ള പ്രോഗ്രാമുകള്‍. ഭോപ്പാലില്‍ രണ്ട്, നാല് വര്‍ഷ ബി.എസ്. ബിരുദ കോഴ്‌സുകളും (എന്‍ജിനീയറിംഗ് സയന്‍സസ് , ഇക്കണോമിക് സയന്‍സ്) ലഭ്യമാണ്.

പ്രവേശനത്തിന് മൂന്നു ചാനലുകള്‍

1. കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന ( കെ.വി.പി.വൈ. ) 2020-21 ല്‍ ഫെലോഷിപ്പ് തുടങ്ങുന്നവര്‍ക്ക് .

2. ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ ( ജെ.ഇ.ഇ. ) അഡ്വാന്‍സ്ഡ്. കോമണ്‍ / കാറ്റഗറി റാങ്ക് പതിനായിരത്തിനകം.

3. സ്റ്റേറ്റ് – സെന്‍ട്രല്‍ ബോര്‍ഡ് ( എസ്.സി.ബി. ). 2019, 2020 വര്‍ഷത്തില്‍ സയന്‍സ് സ്ട്രീമില്‍ പ്ലസ് ടു ജയിച്ചിരിക്കണം . പ്രവേശനം ഐസര്‍ അഭിരുചിപ്പരീക്ഷ വഴി.

അഭിരുചിപ്പരീക്ഷ

2020 മെയ് 31-ന് രാവിലെ ഒന്‍പത് മുതല്‍ 12 വരെയാണ് അഭിരുചിപ്പരീക്ഷ. പരീക്ഷാ സിലബസ് ( മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി) www. iiseradmission.in ല്‍ ലഭിയ്ക്കും. കേരളത്തില്‍ എല്ലാ ജില്ലകളിലും അഭിരുചിപ്പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടാകും. അപേക്ഷ 2020 മാര്‍ച്ച് 23 മുതല്‍ നല്‍കാം.

കെ.വി.പി.വൈ. ചാനല്‍ അപേക്ഷ ഏപ്രില്‍ 24 മുതലും ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് ചാനല്‍ അപേക്ഷ ജൂണ്‍ ഒന്ന് മുതലും നല്‍കാം. ഐസര്‍ പ്രവേശനം തേടുന്നവര്‍ക്ക് പ്ലസ് ടു ബോര്‍ഡിനനുസരിച്ച് കാറ്റഗറി പ്രകാരമുള്ള കട്ട് ഓഫ് മാര്‍ക്ക് പ്ലസ് ടു തലത്തില്‍ ഉണ്ടായിരിക്കണം. ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് ചാനല്‍ വഴി എന്‍ജിനീയറിംഗ് വിഷയത്തിലെ പ്രവേശനത്തിന് പ്ലസ് ടു തലത്തില്‍ 75 ശതമാനം മാര്‍ക്കുള്ളവരെയും (പട്ടിക ജാതി / ഭിന്നശേഷി വിഭാഗക്കാരെങ്കില്‍ 65 ശതമാനം) പരിഗണിക്കും. വിവരങ്ങള്‍ക്ക് www. iiseradmission.in

ബി.ടെക് ആകര്‍ഷമാക്കുന്നു

കേരളത്തില്‍ എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സംസ്ഥാന ടെക്‌നോളജിക്കല്‍ സര്‍വ്വകലാശാല പുത്തന്‍ പരിഷ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നു. നാലു വര്‍ഷം ദൈര്‍ഘ്യമുള്ള ബി.ടെക് എന്‍ജിനീയറിംഗ് കോഴ്‌സുകളുടെ മൊത്തം ക്രെഡിറ്റുകള്‍ 182 ല്‍ നിന്നു 162 ആയി കുറയ്ക്കും. തിയറി വിഷയങ്ങള്‍ 45 ല്‍ നിന്ന് 38 ആയി കുറയും. 150 മാര്‍ക്കുള്ള തിയറി വിഷയങ്ങള്‍ക്ക് 100 മാര്‍ക്ക് യൂണിവേഴ്‌സിറ്റി സെമസ്റ്റര്‍ പരീക്ഷകള്‍ക്കും 50 മാര്‍ക്ക് ഇന്റേണല്‍ മൂല്യനിര്‍ണയത്തിനുമായിരിക്കും. രണ്ടിനും കൂടി കുറഞ്ഞത് 75 മാര്‍ക്ക് ലഭിച്ചാലേ വിജയിക്കാനാകൂ.

ഒരു തിയറി പേപ്പര്‍ വിജയിക്കാന്‍ ഇന്റേണലിന് 22.5 മാര്‍ക്ക് കുറഞ്ഞത് വേണമെന്ന നിബന്ധന ഇനി ഉണ്ടാവില്ല. ക്രെഡിറ്റുകള്‍ കുറച്ചതിലൂടെ അധികമായി ലഭിക്കുന്ന സമയം ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ചെയ്യാം. തിയറി പരീക്ഷകള്‍ ജയിക്കാന്‍ 40 മാര്‍ക്ക് മതിയാകും. പ്രാക്ടിക്കല്‍ പരീക്ഷ സര്‍വ്വകലാശാല നേരിട്ട് നടത്തും. 75 മാര്‍ക്കിനുള്ള പരീക്ഷയില്‍ കുറഞ്ഞത് 30 മാര്‍ക്കെങ്കിലും നേടണം. എല്ലാ എന്‍ജിനീയറിംഗ് കോളേജുകളിലെയും 8.5 ഗ്രേഡിന് മുകളില്‍ മാര്‍ക്കുള്ള സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് ഒണേഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം. യൂണിവേഴ്‌സിറ്റി പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജര്‍വേണം.

ഇന്ത്യന്‍ ഭരണഘടന, തൊഴില്‍ നൈപുണ്യ വികസനം, വ്യാവസായിക സുരക്ഷ, സുസ്ഥിര വികസനം, ദുരന്ത നിവാരണം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ നോണ്‍ ക്രെഡിറ്റ് കോഴ്‌സുകളാകും.

ഇര്‍മ പ്രവേശനം

ദേശീയ ക്ഷീരവികസന ബോര്‍ഡിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റ്, ആനന്ദിലെ ( IRMA ) ദ്വിവത്സര റൂറല്‍ മാനേജ്‌മെന്റിലെ ബിരുദാനന്തര ഡിപ്ലോമയ്ക്ക് 2020 ജനുവരി 10 വരെ അപേക്ഷിക്കാം. CAT, XAT, GMAT, GRE സ്‌കോറുകള്‍ പരിഗണിച്ചാണ് സെലക്ഷന്‍. ഇര്‍മയും പ്രത്യേക പ്രവേശന പരീക്ഷ നടത്തും.


സിംഗപ്പൂരില്‍ സ്‌കോളര്‍ഷിപ്പോടെ പഠിയ്ക്കാം

ഉന്നത വിദ്യാഭ്യാസ രംഗത്ത് ആഗോള തലത്തില്‍ മികച്ച ഉപരിപഠന മേഖലയായി സിംഗപ്പൂര്‍ മാറിക്കഴിഞ്ഞു. സിംഗപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂര്‍ ലോകത്തില്‍ ടൈംസ് ഹയര്‍ എഡുക്കേഷന്‍ റാങ്കിംഗില്‍ 22-ാം സ്ഥാനത്താണ്. സിംഗപ്പൂര്‍-ഏഷ്യ പസഫിക്ക് മേഖലയില്‍ ഒന്നാം റാങ്കാണ്. ലോക യൂണിവേഴ്‌സിറ്റി റാങ്കിംഗിലാകട്ടെ നാലാം സ്ഥാനത്തും.

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി തിരഞ്ഞെടുക്കുന്ന മികച്ച സര്‍വ്വകലാശാലയാണ് NUS എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂര്‍. ഇവിടെ നിരവധി സ്‌കോളര്‍ഷിപ്പുകളുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ഗ്രാഡുവേറ്റ് അവാര്‍ഡ്, സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ പ്രീഗ്രാഡുവേറ്റ് അവാര്‍ഡ്, SIA യൂത്ത് സ്‌കോളര്‍ഷിപ്പ്, GIIS സിംഗപ്പൂര്‍ ഗ്ലോബല്‍ സിറ്റിസണ്‍ സ്‌കോളര്‍ഷിപ്പ്, INSEAD എന്‍ഡോവ്ഡ് സ്‌കോളര്‍ഷിപ്പ്, സയന്‍സ് ആന്റ് ടെക്‌നോളജി അണ്ടര്‍ ഗ്രാഡുവേറ്റ് സ്‌കോളര്‍ഷിപ്പ്, ഗോകെംഗ്‌സ്പീ സ്‌കോളര്‍ഷിപ്പ്, അമിറ്റി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മെറിറ്റ് സ്‌കോളര്‍ഷിപ്പ്, പ്രസിഡന്റ്‌സ് ഗ്രാഡുവേറ്റ് ഫെല്ലോഷിപ്പ് , സിംഗപ്പൂര്‍ മില്ലേനിയം ഫൗണ്ടേഷന്‍ റിസര്‍ച്ച് ഗ്രാന്റ് പ്രോഗ്രാം എന്നിവ പ്രധാനപ്പെട്ട സ്‌കോളര്‍ഷിപ്പുകളാണ്.

• ഏഷ്യന്‍ അണ്ടര്‍ ഗ്രാഡുവേറ്റ് സ്‌കോളര്‍ഷിപ്പ്

സിംഗപ്പൂര്‍ ഒഴികെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. NUSÂ അണ്ടര്‍ ഗ്രാഡുവേറ്റ് പ്രോഗ്രാമിന് പഠിയ്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ട്യൂഷന്‍ ഫീസില്‍ ഇളവും പ്രതിവര്‍ഷം 5800 സിംഗപ്പൂര്‍ ഡോളര്‍ ജീവിതച്ചെലവും ലഭിയ്ക്കും.

ആര്‍ട്‌സ് ആന്റ് സോഷ്യല്‍ സയന്‍സ്, നിയമം, ബിസിനസ്് സ്‌കൂള്‍, കംപ്യൂട്ടിംഗ്, ഡിസൈന്‍ ആന്റ് എന്‍വിറോണ്‍മെന്റ് സ്റ്റുഡന്റ് എക് സ്‌ചേഞ്ച് സ്‌കോളര്‍ഷിപ്പുകളുണ്ട്. സിംഗപ്പൂരില്‍ അണ്ടര്‍ ഗ്രാഡുവേറ്റ് പ്രോഗ്രാമിന് TOEFL / IELTS ഉം ചില കോളേജുകള്‍ക്ക് ടഅഠ /അഇഠ സ്‌കോറുകളുംആവശ്യമാണ്. ഗ്രാഡുവേറ്റ് പ്രോഗ്രാമിന് ഏഞഋ, ഏങഅഠ, IELTS /TOEFL സ്‌കോറുകള്‍ ആവശ്യമാണ്. അപേക്ഷയോടൊപ്പം ബയോഡാറ്റ, സ്റ്റേറ്റ്‌മെന്റ് ഓഫ് പര്‍പ്പസ്, റഫറന്‍സ് കത്തുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, അക്കാദമിക്ക് സര്‍ട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. ഗ്രാഡുവേറ്റ് പ്രോഗ്രാമിന് GATE സ്‌കോറും വിലയിരുത്തി അഡ്മിഷന്‍ നല്‍കാറുണ്ട്. GRE യ്ക്ക് 320 ഉം ( വെര്‍ബല്‍ ആന്റ് ക്വാന്റിറ്റേറ്റീവ് ) അനലിറ്റിക്കലിനു 13.5 ഉം സ്‌കോര്‍ നേടണം. GMAT ന് 650 ന് മുകളില്‍ സ്‌കോര്‍വേണം. TOEFL iBT90 സ്‌കോര്‍ ആവശ്യമാണ്.

NUS, നാന്‍യാങ്ങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, സിംഗപ്പൂര്‍ മാനേജ്‌മെന്റ്് യൂണിവേഴ്‌സിറ്റി എന്നിവ സിംഗപ്പൂരിലെ മികച്ച സര്‍വ്വകലാശാലകളാണ്. പ്ലസ് ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സിംഗപ്പൂരില്‍ അണ്ടര്‍ ഗ്രാഡുവേറ്റ് പ്രോഗ്രാമിന് പഠിയ്ക്കാം. കൂടുതല്‍വിവരങ്ങള്‍ക്ക് www.nus.edu.sg, www.ntu.edu.sg,www.smg.edu.sg എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

അക്കൗണ്ടിംഗ് കോഴ്‌സുകള്‍

2022 ഓടെ രാജ്യത്തെ ഒമ്പതു ശതമാനത്തോളം തൊഴിലാളികള്‍ ഇനിയും അറിയപ്പെടാത്ത തൊഴില്‍ മേഖലകളിലായിരിക്കുമെന്നാണ് FICCI, നാസ്‌കോം, EY റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അക്കൗണ്ടിംഗ്, ഇ-കൊമേഴ്‌സ്, ഡിജിറ്റലൈസേഷന്‍, ലോജിസ്റ്റിക്‌സ്, ടാക്‌സേഷന്‍, ബാങ്കിംഗ്, സപ്ലൈ ചെയിന്‍ രംഗത്ത് കൂടുതല്‍ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് മികച്ച തൊഴില്‍ ലഭിക്കും. സാമ്പത്തിക മാന്ദ്യത്തില്‍ എല്ലാ തൊഴില്‍ ദാതാക്കളും അക്കൗണ്ടിംഗില്‍ വൈദഗ്ധ്യമുള്ളവരെ നിയമിക്കാനാണ് താല്‍പര്യപ്പെടുന്നത്. അക്കൗണ്ടിംഗ് രംഗത്ത് 2025 ഓടെ 20 ലക്ഷം തൊഴിലവസരങ്ങളാണ് വരാനിരിക്കുന്നത്. ചിട്ടയോടെയുള്ള തയാറെടുപ്പിലൂടെ വിവിധ ഘട്ടങ്ങളിലായി പരീക്ഷയെഴുതി സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കാനുതകുന്ന മികച്ച കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാം.

രാജ്യത്ത് അക്കൗണ്ടിംഗ് രംഗത്ത് മികച്ച തൊഴിലവസരങ്ങളാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കുള്ളത്. ICWAI യാണ് കോഴ്‌സ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് CPT ക്ക് രജിസ്റ്റര്‍ ചെയ്യാം. CPT, Intermediate, Final പരീക്ഷയെഴുതി കുറഞ്ഞത് മൂന്നര വര്‍ഷംകൊണ്ട് ചിട്ടയായ പരിശ്രമത്തിലൂടെ വിജയിക്കാം. പഠനത്തോടൊപ്പം ബി.കോമിനും പഠിയ്ക്കാനവസരങ്ങളുണ്ട്. ബി.കോം പൂര്‍ത്തിയാക്കിയവര്‍ക്ക് CPT ആവശ്യമില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് : www.icai.org

[mbzshare]

Leave a Reply

Your email address will not be published.