എ.ടി.എമ്മില്‍ നിന്ന് ഇനി കാര്‍ഡില്ലാതെ പണം പിന്‍വലിക്കാം

Deepthi Vipin lal

എ.ടി.എമ്മില്‍ നിന്നു കാര്‍ഡില്ലാതെ പണം പിന്‍വലിക്കാന്‍ കഴിയുന്ന രീതി ( കാര്‍ഡ്‌ലെസ് ) നടപ്പാക്കാന്‍ റിസര്‍വ് ബാങ്ക് എല്ലാ ബാങ്കുകള്‍ക്കും അനുമതി നല്‍കി. കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്നതു തടയാനാണു പുതിയ രീതി നടപ്പാക്കുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ പണവായ്പാ നയപ്രഖ്യാപനത്തിന്റെ ഭാഗമായാണു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യമറിയിച്ചത്. കാര്‍ഡ്‌ലെസ് രീതി ഇടപാട് എളുപ്പമാക്കും. കൂടാതെ തട്ടിപ്പുകളും തടയും.

ഇപ്പോള്‍ ഏതാനും ബാങ്കുകള്‍ മാത്രമാണ് അവരുടെ എ.ടി.എമ്മുകളില്‍ കാര്‍ഡ് രഹിത ഇടപാടിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇനി എല്ലാ ബാങ്കുകളിലും എ.ടി.എമ്മുകളിലും ഈ സേവനം കിട്ടും. യു.പി.ഐ. വഴിയാണിതു നടപ്പാക്കുക. കാര്‍ഡിനു പകരം യു.പി.ഐ. അക്കൗണ്ട് ഉപയോഗിച്ചാവും എ.ടി.എമ്മിനു നിര്‍ദേശം നല്‍കുക.

അതേസമയം, ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന പണത്തിന്റെ പലിശനിരക്ക് ( റിപ്പോ ) നാലു ശതമാനമായി തുടരാന്‍ തീരുമാനിച്ചു. ബാങ്കുകളില്‍ നിന്നു റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപത്തിന്റെ പലിശ ( റിവേഴ്‌സ് റിപ്പോ ) 3.35 ശതമാനമായും തുടരും.

Leave a Reply

Your email address will not be published.

Latest News