എൻ.സി.ഡി.സി കുടിശ്ശിക പിരിച്ചെടുക്കാൻ ഒരുമാസത്തെ കളക്ഷൻ ഡ്രൈവ്.

adminmoonam

സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്ക് എൻ.സി.ഡി.സി പദ്ധതികൾ പ്രകാരം അനുവദിക്കുന്ന വായ്പ, ഓഹരി എന്നിവ സംഘങ്ങൾ യഥാസമയം തിരിച്ചടക്കാത്ത സാഹചര്യത്തിൽ ഇത് പിടിച്ചെടുക്കാനായി സർക്കാർ ഒരുമാസത്തെ കളക്ഷൻ ഡ്രൈവ് പ്രഖ്യാപിച്ചു. ഈ മാസം 20 മുതൽ ഡിസംബർ 20 വരെയാണ് കളക്ഷൻ ഡ്രൈവ്. സഹകരണ സംഘങ്ങളിൽ നിന്നും പരമാവധി തുകകൾ തിരിച്ചെടുക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാർ നിർദ്ദേശിച്ചു.

31.10.2019 ലെ എൻ.സി.ഡി.സി കുടിശ്ശിക അടിസ്ഥാനമാക്കി ടാർജറ്റ് നിശ്ചയിക്കണം. ഈ തീയതിയിലെ കുടിശ്ശിക യിൽ നിന്നും റവന്യൂ റിക്കവറി ശുപാർശചെയ്ത തുകകൾ ഒഴിവാക്കിയ ശേഷം ഉള്ള തുക കളക്ഷൻ ഡ്രൈവിനുള്ള ടാർജറ്റ് ആയി നിശ്ചയിക്കണം. ജോയിന്റ് രജിസ്റ്റർമാർ താലൂക്ക് തലത്തിൽ ടാർജറ്റ് നിശ്ചയിച്ച് നൽകണം. ഇതിന്റെ പുരോഗതി ആഴ്ചതോറും ജോയിന്റ് രജിസ്ട്രാർമാർ വിലയിരുത്തണം. നിരന്തരം ആവശ്യപ്പെട്ടിട്ടും തുക അടയ്ക്കാത്ത സംഘങ്ങളിൽ നിന്നും ആയത് ഈടാക്കുന്നതിന് റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കേണ്ടതാണ്. കളക്ഷൻ ഡ്രൈവിന്റെ പുരോഗതി റിപ്പോർട്ട് 31.12.2019 നകം ഓഫീസിൽ ലഭിച്ചിരിക്കണം.

എൻ.സി.ഡി.സി ധനസഹായങ്ങളുടെ തിരിച്ചടവ് കാര്യക്ഷമമായി വീക്ഷിക്കുന്നതിന് ധനസഹായം സംബന്ധിച്ച് രജിസ്റ്ററുകൾ കാലാനുസൃതമായി സൂക്ഷിക്കണം. എൻ.സി. ഡി.സി ധനസഹായങ്ങളിൽ കുടിശ്ശിക വരുത്തിയിട്ടുള്ള സഹകരണസംഘങ്ങളുടെ/ ബാങ്കുകളുടെ ഓഡിറ്റ് ചുമതല വഹിക്കുന്ന വിവിധ തസ്തികയിലുള്ള കൺകറണ്ട് ഓഡിറ്റർമാർ ടി സംഘങ്ങളിൽ നിന്നും തുക പിരിച്ചെടുക്കുന്ന അടിയന്തര നടപടികളിൽ ജനറൽ വിഭാഗത്തിനോടൊപ്പം ചേർന്ന് സ്വീകരിക്കണം. ഈ വിഷയത്തിലുള്ള പുരോഗതി ആഡിറ്റ് ഡയറക്ടർ വിലയിരുത്തണമെന്നും സഹകരണം രജിസ്ട്രാറുടെ സർക്കുലറിൽ പറയുന്നു.

Leave a Reply

Your email address will not be published.