എസ്. സി/ എസ്. ടി കോ- ഓപ്പറേറ്റീവ്‌സ് കേരള എറണാകുളം ജില്ലാ സമ്മേളനം നടത്തി

moonamvazhi

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ വകുപ്പുകള്‍ വഴി സംസ്ഥാനത്തെ പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി തയ്യാറാക്കുന്ന പദ്ധതികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.എസ്.ടി സഹകരണ സംഘങ്ങള്‍ വഴി നടപ്പിലാക്കണമെന്ന് എറണാകുളം ജില്ലയിലെ എസ്.സി/എസ്. ടി സഹകരണ സംഘങ്ങളുടെ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് എളംകുന്നപ്പുഴ എസ്.സി/ എസ്.ടി സര്‍വീസ് സഹകരണ സംഘം ഹാളില്‍ നടന്ന സമ്മേളനം എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കെ. സജീവ് കര്‍ത്ത ഉദ്ഘാടനം ചെയ്തു. എളങ്കുന്നപ്പുഴ എസ്. സി/ എസ്.ടി സഹകരണ സംഘം പ്രസിഡന്റ് ടി.സി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൊച്ചി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ അഡ്വ:കെ.വി. എബ്രഹാം സഹകരണ സന്ദേശം നല്‍കി. മികച്ച പ്രവര്‍ത്തനത്തിന് നാല് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന അവാര്‍ഡ് നേടിയ എളംകുന്നപ്പുഴ എസ്. സി/ എസ്. ടി സര്‍വീസ് സഹകരണ സംഘം ഭാരവാഹികളെയും സെക്രട്ടറി എം.കെ സെല്‍വരാജിനെയും സമ്മേളനത്തില്‍ ആദരിച്ചു. സംസ്ഥാന ചെയര്‍മാന്‍ കെ.ടി.ശിവന്‍ മെമെന്റോ നല്‍കി. പട്ടികജാതി/ വര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ പ്രശ്‌നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.

എസ്.സി /എസ്. ടി വികസന സഹകരണ ഫെഡറേഷന്‍ മുന്‍ മാനേജര്‍ പി.വി.സാബു വിഷയം അവതരിപ്പിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ മാരായ എം.എസ്. ബിന്ദു, കെ. ശ്രീലേഖ, പി.എസ്. ശുഭ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മെമ്പര്‍മാരായ ആല്‍ബി കളിക്കല്‍ കെ.ആര്‍. അജയന്‍, മുന്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മെമ്പര്‍മാരായ കെ.എസ് രാധാകൃഷ്ണന്‍, എന്‍.സി. മോഹനന്‍, എസ്. സി/ എസ്.ടി. വികസന സഹകരണ ഫെഡറേഷന്‍ അംഗം കെ.സി.അയ്യപ്പന്‍, എം.ഐ.മാധവന്‍, പി.കെ.ഗോപി, രമ എന്‍.കെ, മണി സുരേന്ദ്രന്‍, എന്‍.ബി. അരവിന്ദാക്ഷന്‍, എം. കെ. സെല്‍വരാജ്, ഇ.എസ്. തങ്ക, സിനിലാ പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.