എസ്.എല്‍.ഐ.പോളിസിയുടെ പ്രതിമാസ പ്രീമിയം തുക അടയ്ക്കാനുള്ള സമയപരിധി നീട്ടി

Deepthi Vipin lal

സ്‌റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി ബാധകമായ ജീവനക്കാരുടെ എസ്.എല്‍.ഐ. പോളിസികളുടെ പ്രതിമാസ പ്രീമിയംതുക പുതുക്കിയ നിരക്കുപ്രകാരം ഒടുക്കുന്നതിനുള്ള സമയപരിധി രണ്ടു മാസത്തേക്കുകൂടി നീട്ടിക്കൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവിട്ടു. 2022 മാര്‍ച്ച് 31 വരെ തുകയടയ്ക്കാം.

എസ്.എല്‍.ഐ. പോളിസികളുടെ പ്രതിമാസ പ്രീമിയംതുക 2022 ഫെബ്രുവരി ഒന്നു മുതല്‍ ( 2022 ജനുവരി മാസത്തെ ശമ്പളം ) പുതുക്കി നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസുകളില്‍ കിട്ടുന്ന അപേക്ഷകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതിനാലും കോവിഡിന്റെ ശക്തമായ സാന്നിധ്യം നിലനില്‍ക്കുന്നതിനാലും എസ്.എല്‍.ഐ. പോളിസികളുടെ പ്രതിമാസ പ്രീമിയംതുക പുതുക്കാനുള്ള സമയപരിധി നീട്ടണമെന്നു ഇന്‍ഷുറന്‍സ് ഡയരക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണു സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയത്.

Leave a Reply

Your email address will not be published.