എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സഹകരണ സംഘം അഖിലേന്ത്യാ സഹകരണ വാരാഘോഷ പരിപാടികൾ നടത്തി 

moonamvazhi

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘം 70-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സഹകരണ പതാക ഉയർത്തി. സംഘം പ്രസിഡന്റ് ദിവാകരൻ കല്ലുങ്കൽ സഹകരണ പ്രതിജ്ഞ ചൊല്ലി.

ഇതോടനുബന്ധിച്ച് 18 ന് ചേർത്തലയിൽ നടക്കുന്ന റാലിയിലും സെമിനാറിലും സംഘത്തിൽ നിന്നും 50 സഹകാരികളെ പങ്കെടുക്കും. 19 ന് രാവിലെ 10 മണി മുതൽ ചിത്രരചന, പ്രസംഗം. ഉപന്യാസം, നാടൻ പാട്ട് ലളിതഗാനം, കവിതാപാരായണം എന്നീ ഇനങ്ങളിൽ മത്സരം നടത്തും.വൈകുന്നേരം 4 മണിക്ക് സഹകരണ സംരക്ഷണ സദസ്സ് നടക്കും. സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സി.കെ.ഷാജി മോഹൻ ഉദ്ഘാടനം ചെയ്യും കെ.എസ്.ഡി.പി. ചെയർമാൻ സി.ബി. ചന്ദ്രബാബു മുഖJ പ്രഭാഷണം നടത്തും. എരമല്ലൂർ പാർത്ഥസാരഥി ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് സ്വാഗത സംഘം ഭാരവാഹികളായ കെ.എം.കുഞ്ഞുമോൻ ,, കെ. എസ് വേലായുധൻ, പി.രവി, ടി. കുട്ടപ്പൻ, പി.കെ. കമലാസനൻ, എം.കെ.ഷിജു, ഗീത ദിനേശൻ, രേണുക അജയൻ , തെന്നൽ.പി.ജെ എന്നിവർ നേതൃത്വം നൽകും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!