എളങ്കുന്നപ്പുഴ പട്ടികജാതി-പട്ടികവർഗ സഹകരണ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷം രൂപ നൽകി.

adminmoonam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊച്ചി എളങ്കുന്നപ്പുഴ പട്ടികജാതി-പട്ടികവർഗ സർവീസ് സഹകരണ സംഘത്തിന്റെ സംഭാവനയായ ഒരു ലക്ഷം രൂപയ്ക്കുള്ള ചെക്ക് സംഘം പ്രസിഡണ്ട് എൻ.സി. മോഹനൻ കൊച്ചി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ സാലിമോൾ കോശിക്ക് കൈമാറി. ഭരണസമിതി അംഗങ്ങളായ പി.ബി. രാജേഷ്, കെ.എസ്. സുനിൽ ,പി. ടി .രതീഷ് കുമാർ, കെ .കെ. അനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു. തദവസരത്തിൽ ഭരണസമിതി അംഗങ്ങളുടെ ഒരുമാസത്തെ സിറ്റിംഗ്ഫീസും സംഘത്തിലെ താൽക്കാലിക ജീവനക്കാരുടെ സംഭാവനയും ഉൾപ്പെടെ പതിനായിരം രൂപയുടെ ചെക്ക് സംഘം സെക്രട്ടറി എം.കെ. സെൽവരാജ് കൊച്ചി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ സാലിമോൾ കോശിക്ക് കൈമാറി.

Leave a Reply

Your email address will not be published.