എന്‍.എം.ഡി.സി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കേന്ദ്രം ആരംഭിച്ചു

Deepthi Vipin lal

സഹകരണ സംരംഭമായ എൻ.എം.ഡി.സി ഉൽപ്പന്നങ്ങളുടെ പുതിയ വിൽപ്പന കേന്ദ്രം കോഴിക്കോട് വെള്ളിമാട്കുന്നിൽ ഗവ.ലോ കോളേജിന് എതിർ വശത്ത് ആരംഭിച്ചു. എൻ.എം.ഡി സി ചെയർമാൻ പി.സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ കെ.മാധവൻ അദ്ധ്യക്ഷത വഹിച്ചു.

ടി.സി മോഹനൻ ആദ്യവിൽപ്പന ഏറ്റുവാങ്ങി. കോഴിക്കോട് ബ്രാഞ്ച് മാനേജർ പി.ശിവപ്രസാദ്, ബിസിനസ്സ് ഡവലപ്പ്മെന്റ് ഓഫീസർമാരായ ടി.കെ. നി ഷാജ് ,ജിതിൻ, എൻ പി മജീദ്, എന്നിവർ പങ്കെടുത്തു. എൻ.എം.ഡി സി ഉൽപന്നങ്ങളായ കോപ്പോൾ ബ്രാന്റ് വെളിച്ചെണ്ണ, എള്ളെണ്ണ , ഹെയർ കെയർ ഓയിൽ, കോഫി പൗഡർ . റോസ്റ്റഡ് കോഫി, ചുക്ക് കാപ്പി, വയനാടൻ സുഗന്ധ വ്യജ്ഞനങ്ങൾ, കാട്ടുതേൻ, ഞവര അരി, മുളയരി മുതലായവയും, കേരളാ സോപ്പ് സിന്റെ ഉൽപ്പന്നങ്ങും, ന്യായമായ വിലയിൽ ലഭ്യമാകും.

 

Leave a Reply

Your email address will not be published.