എക്‌സ്‌പോ – 2023: പ്രൊമോഷന്‍ വീഡിയോ മത്സരത്തില്‍ പങ്കെടുക്കാം

moonamvazhi

സംസ്ഥാനസര്‍ക്കാരിന്റെ മൂന്നാം നൂറുദിന പരിപാടിയില്‍പ്പെടുത്തി ഈ മാസം 22 മുതല്‍ 30 വരെ എറണാകുളത്തു നടക്കുന്ന സഹകരണ എക്‌സ്‌പോയുടെ പ്രചരണത്തിനായി പ്രൊമോഷന്‍ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. സഹകരണ എക്‌സ്‌പോയുമായി ബന്ധപ്പെട്ടതാവണം വിഷയം. സമയം പരമാവധി ഒരു മിനിട്ട്. മികച്ച വീഡിയോകള്‍ക്കു കാഷവാര്‍ഡും പ്രശസ്തിപത്രവും നല്‍കുമെന്നു സഹകരണസംഘം രജിസ്ട്രാര്‍ അറിയിച്ചു.

വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. തയാറാക്കുന്ന വീഡിയോ ഏപ്രില്‍ 13 നു മുമ്പു ഗൂഗിള്‍ ഡ്രൈവില്‍ അപ്‌ലോഡ് ചെയ്തു ലിങ്ക് [email protected] എന്ന ഇമെയില്‍ മുഖേന ഷെയര്‍ ചെയ്യണം. മത്സരത്തിനു കിട്ടുന്ന വീഡിയോകളുടെ കോപ്പി റൈറ്റ് /  ഉടമസ്ഥാവകാശം എക്‌സ്‌പോ സെല്ലിനായിരിക്കും.

Leave a Reply

Your email address will not be published.