എം.വി.രാഘവന്റെ അഞ്ചാം ചരമവാർഷികം സംസ്ഥാനത്തൊട്ടാകെ ആചരിച്ചു: എം.വി.ആർ ന്റെ നയങ്ങൾക്കും നിലപാടുകൾക്കും പ്രസക്തി വർദ്ധിച്ചു വരികയാണെന്ന് സി.എൻ.വിജയകൃഷ്ണൻ.

adminmoonam

എം.വി.രാഘവന്റെ ആശയങ്ങൾക്കും നിലപാടുകൾക്കും നാൾക്കുനാൾ പ്രസക്തി വർധിച്ചുവരികയാണെന്ന് പ്രമുഖ സഹകാരിയും സി.എം.പി നേതാവുമായ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു. എം.വി.ആർ ന്റെ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് എം.വി.ആർ ക്യാൻസർ ആൻഡ് റിസർച്ച് സെന്ററിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദീർഘവീക്ഷണത്തോടെ കാര്യങ്ങളെ സമീപിക്കാൻ എം.വി.ആർ ന് ഉണ്ടായിരുന്ന കഴിവ് എടുത്തുപറയേണ്ടതാണ് എന്ന് അദ്ദേഹം പറഞ്ഞു. എം.വി.ആർ ന്റെ പ്രവർത്തനങ്ങൾ പ്രത്യേകിച്ച്, സഹകരണ മേഖലയിലെ പ്രവർത്തനങ്ങൾ പുതുതലമുറയ്ക്ക് ആവേശം നൽകുന്നതാണെന്നും സി.എൻ.വിജയകൃഷ്ണൻ പറഞ്ഞു. വൈസ് ചെയർപേഴ്സൺ ഡോക്ടർ ഐഷ ഗുഹരാജ്, കെയർ ഫൗണ്ടേഷൻ സെക്രട്ടറി കെ.ജയചന്ദ്രൻ, ഡയറക്ടർമാർ , കാൻസർ സെന്റർ സി.ഇ.ഒ ഡോക്ടർ ലെഫ്റ്റ്നൽ കേണൽ ജയകൃഷ്ണൻ, ഡോക്ടർമാർ, ജീവനക്കാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!