എം.വി.ആർ.കാൻസർ സെൻ്ററിനു CGHS എം പാനൽ അംഗീകാരം

Deepthi Vipin lal

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള കേന്ദ്ര സർക്കാർ ആരോഗ്യ പദ്ധതിയായ CGHS ന്റെ എംപാനൽ അംഗീകാരം MVR കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനു ലഭിച്ചു.കേന്ദ്ര സർക്കാരിൻ്റെ ആരോഗ്യ പദ്ധതി (CGHS) നിരക്കു പ്രകാരമുള്ള ചികിത്സയാണ് എം.വി.ആർ.കാൻസർ സെൻ്ററിൽ നൽകുക.
2021 ജൂലായ് 13 മുതൽ രണ്ടു വർഷത്തേക്കാണ് എം.വി.ആർ.കാൻസർ സെൻ്ററിന് ഈ അംഗീകാരം. ഇതിനായുള്ള സമ്മതപത്രവും ബാങ്ക് ഗാരണ്ടിയും എം.വി.ആർ.കാൻസർ സെൻ്റർ സമർപ്പിച്ചു.ധാരണാപത്രം CGHSന്റെ അഡീഷണൽ ഡയറക്ടർ ഡോ.കെ.പി. മുത്തുബി MVR കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ലെയ്സൺ ഓഫീസർ ജയകൃഷ്ണൻ കാരാട്ടിന് കൈമാറി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.പി.ശെന്തിൽകുമാർ, സീനിയർ ഹെൽത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!