എം.വി.ആർ കാൻസർ സെന്ററിന് ഇ.എസ്.ഐ. കോർപ്പറേഷന്റെ എംപാനൽ അംഗീകാരം

Deepthi Vipin lal

എം വി ആർ കാൻസർ സെന്ററും ഇഎസ്ഐ കോർപ്പറേഷനും കാൻസർ ചികിത്സയ്ക്കുള്ള ധാരണാപത്രം ഒപ്പു വെച്ചു. ഇതനുസരിച്ച്   ഇ.എസ്. ഐ അംഗങ്ങളായ എല്ലാ തൊഴിലാളികൾക്കും എം വി ആർ കാൻസർ സെന്ററിൽ കാൻസർ ചികിത്സ അനുകൂല്യം  ലഭിക്കുന്നതാണ്.  തൃശ്ശൂർ റീജണൽ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ  ഇഎസ്ഐ റീജണൽ ഡയറക്ടർ മാത്യുസ് മാത്യു ,കെയർ ഫൗണ്ടേഷൻ സെക്രട്ടറി   കെ. ജയേന്ദ്രന് ധാരണാപത്രം കൈമാറി.

ഇഎസ് ഐ സ്റ്റേറ്റ് മെഡിക്കൽ ഓഫീസർ ഡോക്ടർ രാജേഷ് ഡൊമിനിക്,  ചീഫ് മെഡിക്കൽ ഓഫീസർ ഡോ.രാജീവ് കെ , എം വി ആർ കാൻസർ സെന്റർ ലെയ്സൺ ഓഫീസർ  ജയകൃഷ്ണൻ കാരാട്ട് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.