എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ എഫ്.എന്‍.ബി. പീഡിയാട്രിക് ഹെമറ്റോ ഓണ്‍കോളജിയില്‍ കോഴ്‌സ് ആരംഭിച്ചു

Deepthi Vipin lal

എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ എഫ്.എന്‍.ബി. പീഡിയാട്രിക് ഹെമറ്റോ ഓണ്‍കോളജിയില്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ (എന്‍.ബി.ഇ)യില്‍ നിന്ന് അംഗീകാരം ലഭിച്ച  സീറ്റില്‍ കോഴ്‌സ് ആരംഭിച്ചു. ഒരു സീറ്റിനാണ് അംഗീകാരം ലഭിച്ചത്.

എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെ നേതൃത്വത്തില്‍ പോസ്റ്റ്  ഡോക്ടറല്‍ ഫെല്ലോഷിപ്പ് ഇന്‍ ഓങ്കോ ഇമേജിങ് ആന്‍ഡ് ഇന്റര്‍വന്‍ഷനല്‍ റേഡിയോളജിയില്‍ ഒരു വര്‍ഷം രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഫെല്ലോഷിപ്പ് കോഴ്‌സ് തുടങ്ങാന്‍ തീരുമാനിച്ചു. കേരളത്തില്‍ മലബാര്‍ കാന്‍സര്‍ സെന്ററിലും എം.വി. ആർ. കാന്‍സര്‍ സെന്ററിലും  മാത്രമാണ് നിലവിൽ ഈ ഫെല്ലോഷിപ്പ് കോഴ്‌സ് നടത്തുന്നത്.

 

കൂടാതെ നാഷണല്‍ ബോര്‍ഡ് ഡോക്ടറേറ്റ് (DrNB) നാല് വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ ഓണ്‍കോളജിയിലും നാഷണല്‍ ബോര്‍ഡ് ഡോക്ടറേറ്റ് (DrNB) നാല് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ജിക്കല്‍  ഓണ്‍കോളജിയിലും സീറ്റിന് അംഗീകാരം നേരത്തെ ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published.

Latest News