എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ എ.ഐ കോണ്ടൂറിങ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി

moonamvazhi

എം.വി.ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റേഡിയേഷൻ ഓങ്കോളജി ഡിപ്പാർട്ട്മെന്റിൽ സ്ഥാപിച്ചിട്ടുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്റഗ്രേറ്റഡ് കോണ്ടൂറിങ് സ്റ്റേഷന്റെ ഔപചാരിക ഉദ്ഘാടനം എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി .എൻ വിജയകൃഷ്ണൻ നിർവ്വഹിച്ചു.

കോണ്ടൂറിങ് സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിതബുദ്ധി)കമ്പ്യൂട്ടറുകൾക്ക് റേഡിയേഷൻ പ്ലാനിംഗിലെ കോണ്ടൂറിങ് എന്ന പ്രക്രിയ അതിവേഗത്തിലും കൃത്യതയോടെയും നിർവഹിക്കാൻ സാധിക്കും.

ചടങ്ങിൽ മെഡിക്കൽ ഡയറക്ടർ ഡോ.നാരായണൻകുട്ടി വാര്യർ, എം.വി.ആർ കാൻസർ സെൻറർ സെക്രട്ടറി & സി.ഐ.ഒ ഡോ. മുഹമ്മദ് ബഷീർ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. റബേക്ക ജോൺ, ട്രഷറർ കെ. ജയേന്ദ്രൻ, റേഡിയേഷൻ ഓങ്കോളജി ഹെഡ് ഡോ. വിജയഗോപാൽ എന്നിവർ
പങ്കെടുത്തു .

Leave a Reply

Your email address will not be published.