എം.വി.ആര്‍. കാന്‍സര്‍ സെന്ററിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് വീണ്ടും ആരംഭിച്ചു

moonamvazhi

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നു എം.വി.ആര്‍. കാന്‍സര്‍ സെന്ററിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് പുനരാരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്നാണു ബസ് സര്‍വീസ് നിര്‍ത്തിവെച്ചിരുന്നത്. സ്റ്റേഷന്‍ ഡയറക്ടര്‍ പി. അബ്ദുല്‍ അസീസ് (സതേണ്‍ റെയില്‍വേ കോഴിക്കോട്) ഫ്‌ളാഗ് ഓഫ് ചെയ്തു. സ്റ്റേഷന്‍ മാനേജര്‍ സി.കെ. ഹരീഷ്, ചീഫ് കൊമേഷ്യല്‍ ഇന്‍സ്‌പെക്ടര്‍ ശ്യാം ശശിധര്‍, കെ.എസ്.ആര്‍.ടി.സി ഡിപ്പോ എന്‍ജിനീയര്‍ കെ.പി അബൂബക്കര്‍ എന്നിവര്‍ ചടങ്ങില്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു.


എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ സി .ഇ ചാക്കുണ്ണി, സി.ഇ.ഒ ഡോ. അനൂപ് നമ്പ്യാര്‍, കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി കെ. ജയേന്ദ്രന്‍, ലൈസണ്‍ ഓഫീസര്‍ ജയകൃഷ്ണന്‍ കാരാട്ട്, കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ജനറല്‍ മാനേജന്‍ സാജു ജെയിംസ്, അസി.മാനേജന്‍ രാകേഷ്. കെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


കാന്‍സര്‍ സെന്ററില്‍ ചികിത്സക്കെത്തുന്നവരടക്കമുള്ള യാത്രക്കാര്‍ക്കു സൗകര്യപ്പെടുംവിധത്തില്‍ ട്രെയിന്‍ സമയത്തിനനുസരിച്ചാണു ബസ്സിന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നു ഒരു ദിവസം നാലു സര്‍വീസുണ്ടാകും. രാവിലെ 6.50 നു പുറപ്പെടുന്ന ആദ്യബസ് എട്ടു മണിക്ക് കാന്‍സര്‍ സെന്ററിലെത്തും. അവിടെനിന്നു 8.10 നു മടക്കയാത്ര പുറപ്പെടും. രാവിലെ 9.30, ഉച്ചയ്ക്കു 3.45, വൈകിട്ട് 6.30 എന്നീ സമയങ്ങളിലാണു തുടര്‍ന്നുള്ള സര്‍വീസുകള്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറപ്പെടുക. രാവിലെ 11 മണി, വൈകിട്ട് 5.10, 7.50 എന്നീ സമയങ്ങളിലാണു കാന്‍സര്‍ സെന്ററില്‍ നിന്നുള്ള മടക്കയാത്ര.

Leave a Reply

Your email address will not be published.