എം.പി. കുമാരന്‍ സാഹിത്യ പുരസ്‌കാരം വിതരണം ചെയ്തു

Deepthi Vipin lal

കണ്ണൂര്‍ പിണറായി ധര്‍മടം സഹകരണ ബാങ്കിന്റെ 2020,21 വര്‍ഷങ്ങളിലെ എം.പി.കുമാരന്‍ സാഹിത്യ പുരസ്‌കാരം വിതരണം ചെയ്തു. 2020- ല്‍ മലയാള നാടക മേഖലയിലെ സമഗ്ര സംഭാവനക്ക് കരിവെള്ളൂര്‍ മുരളിക്കും, 2021 -ല്‍ സുനില്‍ പി ഇളയിടത്തിന്റെ മഹാഭാരതം ഒരു സാംസ്‌കാരിക ചരിത്രം എന്ന കൃതിക്കുമാണ് പുരസ്‌കാരം ലഭിച്ചത്. കെ.കെ.ശൈലജ എം.എല്‍.എ പുരസ്‌കാരം വിതരണം ചെയ്തു.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം.കെ. മനോഹരന്‍ അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ രജനി മേലൂരിനെ ആദരിച്ചു. സ്വാതന്ത്ര്യസമരസേനാനി റൈരു നായരുടെ സ്മരണക്ക് മക്കള്‍ നല്‍കിയ ധനസഹായവും കൈമാറി. ധര്‍മടം പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.രവി, കേരള സഹകരണ ഹോസ്പിറ്റല്‍ ഫെഡറേഷന്‍ മുന്‍ ചെയര്‍മാന്‍ കെ.ശശിധരന്‍, പുരസ്‌കാര സമിതി ചെയര്‍മാന്‍ ടി. അനില്‍, ധര്‍മടം ബാങ്ക് സെക്രട്ടറി എന്‍.പി. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News