എംപീസ് ഹരിതം പദ്ധതി പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് വഴി നടപ്പാക്കും.

adminmoonam

തൃശൂർ എം. പി. ടി. എൻ. പ്രതാപൻന്റെ
സഹായത്തോടെ നടപ്പിലാക്കുന്ന എംപീസ് ഹരിതം -ജൈവപച്ചക്കറി കൃഷി വ്യാപന പദ്ധതിയുടെ പുന്നയൂർക്കുളം പഞ്ചായത്തിലെ നോഡൽ ഏജൻസിയായി പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്കിനെ നിയോഗിച്ചു. ജൈവപച്ചക്കറി തോട്ടങ്ങൾ ഒരുക്കുവാൻ താത്പര്യമുള്ള ആരാധനാലയങ്ങൾ, സ്കൂളുകൾ, കുടുംബശ്രീ യൂണിറ്റുകൾ, ക്ലബ്ബുകൾ, വായനശാലകൾ, റെസിഡൻസ് അസോസിയേഷനുകൾ, കർഷകർ എന്നിവർക്ക് ഈ പദ്ധതിയിൽ രജിസ്റ്റർചെയ്യാവുന്നതാണ്. പദ്ധതിയുടെ ഉദ്ഘാടനം ഈയാഴ്ച അവസാനത്തിൽ എംപി നിർവഹിക്കും.

ചുരുങ്ങിയത് 25 സെന്റ് സ്ഥലത്തെങ്കിലും കൃഷി ചെയ്യാൻ താത്പര്യമുള്ളവർ ബുധനാഴ്ച വൈകിട്ട് 5 മണിക്ക് മുൻപായി പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്കിലോ താഴെ പറയുന്ന ഫോൺ നമ്പറിലോ രജിസ്റ്റർ ചെയ്യാവുന്നതാണ്. 9048022084, 9895593565. പദ്ധതി ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രംമായിരിക്കുമെന്ന് പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!