ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘംത്തിനു ആഗോള അംഗീകാരം.

adminmoonam

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘംത്തിനു ആഗോള അംഗീകാരം.സഹകരണ പ്രസ്ഥാനത്തിന്റെ ആഗോള സംഘടനയായ അന്തർദേശീയ സഹകരണസംഘം (ICA) പുറത്തിറക്കിയ 2020-ലെ വേൾഡ് കോ-ഓപ്പറേറ്റീവ് മോണിറ്റര്‍ റിപ്പോർട്ട് പ്രകാരം വ്യവസായ – ഉപഭോക്തൃസേവന വിഭാഗത്തില്‍ Turnover/GDP Per Capita റാങ്കിങ്ങില്‍ ഊരാളുങ്കല്‍ ലേബര്‍ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആഗോളാടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്ത് എത്തി. ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ULCCS മാത്രമാണ് ഉള്ളത്.

ഇന്റർനാഷണൽ കോപ്പറേറ്റീവ് അലയൻസും യൂറോപ്യൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓൺ കോപ്പറേറ്റീവ്സ് ആൻഡ് സോഷ്യൽ എന്റർപ്രൈസസും ചേർന്നു വർഷം‌ തോറും പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടാണ് വേൾഡ് കോപ്പറേറ്റീവ് മോണിറ്റർ. വിപുലമായ വസ്തുതാശേഖരം പരിശോധിച്ചു ലോകത്തെ സഹകരണ സമ്പദ്‌ഘടന വിശകലനം ചെയ്തു തയ്യാറാക്കിയ അതിന്റെ 2020ലെ റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് 2018ലെ റിസൾട്ടുകളും റാങ്കിംഗുമാണ്.

Leave a Reply

Your email address will not be published.