ഊരാളുങ്കലിന്റെ മാറ്റര്‍ ലാബ് പ്രവര്‍ത്തനം തുടങ്ങി

moonamvazhi

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാറ്റര്‍ മെറ്റീരിയല്‍ ടെസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച് ലാബ് കോഴിക്കോട് തിരുവണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തെക്കേ ഇന്ത്യയിലെ ഏറ്റവും വലുതും ആധുനികവുമായ സംരംഭമാണ് മാറ്റര്‍ ലാബ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.


നിര്‍മാണമേഖലയില്‍ പാലിക്കപ്പെടേണ്ട കാര്യങ്ങളെപ്പറ്റി കേരളത്തിന് ധാരണ കുറവാണെന്നും അഴിമതിക്ക് ചിലര്‍ ശ്രമിക്കുന്നതും അതുതടയേണ്ട ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വം നിറവേറ്റാത്തതുമാണ് നിര്‍മാണമേഖലയില്‍ ഗുണമേന്മ കുറയാന്‍ കാരണമെന്നും സാങ്കേതികവിദ്യയിലൂടെ നിര്‍ണായക മാറ്റത്തിന് നേതൃത്വംനല്‍കുകയാണ് ഊരാളുങ്കലെന്നും മന്ത്രി പറഞ്ഞു.

എന്‍എബിഎല്‍ അംഗീകാരമുള്ള അഞ്ഞൂറിലധികം പരിശോധനകള്‍ മാറ്റര്‍ ലാബില്‍ സാധ്യമാണ്. ഭക്ഷ്യവസ്തുക്കള്‍, നിര്‍മാണസാമഗ്രികള്‍, യന്ത്രം, വെള്ളം, വായു, കെട്ടിടങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയ എല്ലാ പരിശോധനയും ഇവിടെ ചെയ്യാം. ഉല്‍പ്പാദകര്‍, വിതരണക്കാര്‍, വ്യാപാരികള്‍, ആര്‍കിടെക്ട്, എന്‍ജിനിയര്‍മാര്‍, ഡിസൈനര്‍മാര്‍, ഉപഭോക്താക്കള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയവര്‍ക്ക് ലാബിന്റെ സേവനം പ്രയോജനപ്പെടുത്താം. മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. താട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ലോഗോ പ്രകാശിപ്പിച്ചു. ജനറല്‍ മാനേജര്‍ ഫ്രെഡി സോമന്‍ പദ്ധതി വിശദീകരിച്ചു. കൗണ്‍സിലര്‍ കെ. നിര്‍മല, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ബി.സുധ, ഊരാളുങ്കല്‍ ചെയര്‍മാന്‍ രമേശന്‍ പാലേരി, മാനേജിങ് ഡയറക്ടര്‍ എസ്.ഷാജു തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!