ഈ മാസം 26,27 തിയതികളിൽ മിൽമ ഡയറികൾ സൗജന്യമായി സന്ദർശിക്കാൻ അവസരം.

adminmoonam

ധവള വിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡോക്ടർ വര്ഗീസ് കുര്യന്റെ ജന്മദിനമായ നവംബർ 26 ആണ് രാജ്യമെമ്പാടും ക്ഷീര ദിനമായി ആഘോഷിക്കുന്നത്. ഇതോടനുബന്ധിച്ചു നവംബർ 26 നും, 27 നും സംസ്ഥാനത്തെ എല്ലാ മിൽമ ഡയറികളും പൊതുജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും സന്ദർശിക്കാനുള്ള അവസരം ഒരുക്കുന്നു. ഈ ദിവസങ്ങളിൽ ഡയറികളിൽ നിന്നും നേരിട്ടു മിൽമ ഉത്പന്നങ്ങൾ വമ്പിച്ച വിലക്കുറവിൽ വാങ്ങാനും അവസരം ഒരുക്കുന്നുണ്ട്.

പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നും സംഭരിക്കുന്ന പാൽ ഡയറിയിൽ പാസ്‌ചെറയ്‌സ് ചെയ്തു രോഗാണു വിമുക്തമാക്കി ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ പായ്ക്ക് ചെയ്തു വിപണിയിൽ എത്തിക്കുന്നത് വരെയുള്ള വിവിധ ഘട്ടങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ടു കണ്ടു മനസിലാക്കാൻ സന്ദർശനം ഉപയോഗപ്പെടുത്താം. മിൽമയുടെ മറ്റു ഉത്പന്നങ്ങളായ നെയ്യ്‌, തൈര്, ഐസ്ക്രീം, സംഭാരം തുടങ്ങിയവയുടെ നിർമാണ രീതികളും മനസിലാക്കാം. സംസ്കരണ വിപണന മേഖലയിൽ മിൽമ പാലിച്ചിട്ടുള്ള ഗുണനിയന്ത്രണ പ്രക്രീയകൾ ഉപഭോക്താക്കൾക്ക് നേരിട്ടു കണ്ട്‌ മനസിലാക്കാൻ അവസരം ഉണ്ടാകും എന്ന് മിൽമ ചെയർമാൻ പി.എ.ബാലൻ മാസ്റ്റർ പറഞ്ഞു.

Leave a Reply

Your email address will not be published.