ഇ ബില്‍ ചാലഞ്ചുമായി കതിരൂര്‍ സഹകരണ ബാങ്ക്

moonamvazhi

കതിരൂര്‍ സഹകരണ ബാങ്ക് ഇ ബില്‍ ചാലഞ്ച് സംഘടിപ്പിക്കുന്നു. എരഞ്ഞോളി, കതിരൂര്‍, കോട്ടയം, പിണറായി, പാട്യം, വേങ്ങാട് പഞ്ചായത്തുകളിലെ ഗാര്‍ഹിക വൈദ്യുതി ഉപഭോക്താക്കള്‍ക്കായാണ് മത്സരം. റജിസ്‌ട്രേഷന്‍ ആരംഭിച്ചു. തുടങ്ങുന്നതിന് മുന്‍പത്തെ വൈദ്യുത ബില്ലും ശേഷമുള്ള മീറ്റര്‍ റീഡിങ്ങും സഹകിരണ്‍ ലിങ്കില്‍ അപ്‌ലോഡ് ചെയ്യണം. വൈദ്യുതി ഉപയോഗം കുറച്ചതിനെക്കുറിച്ചു ലഘു കുറിപ്പും തയാറാക്കണം.

വൈദ്യുതി ഉപഭോഗവും ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനവും വിലയിരുത്തി തിരഞ്ഞെടുക്കുന്ന വര്‍ക്ക് ഒന്നാം സമ്മാനമായി പതിനായിരം രൂപയ്ക്കുള്ള സോളര്‍ ഉല്‍പന്നങ്ങള്‍ നല്‍കും. രണ്ടാം സമ്മാനം 7000 രൂപയ്ക്കുള്ള സോളര്‍ ഉല്‍പന്നങ്ങളാണ്. മൂന്നാം സമ്മാനം 5000 രൂപയുടെ സോളര്‍ ഉല്‍പന്നങ്ങള്‍. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ക്കായി സെപ്റ്റംബര്‍ 29,30 തീയതികളില്‍ പ്രത്യേക മത്സരം നടത്തും. സെപ്റ്റംബര്‍ 29 ന് ഡോ. ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും. വിശദ വിവരങ്ങള്‍ 9744323180 എന്ന നമ്പറില്‍ നിന്ന് ലഭിക്കും. മത്സരത്തെക്കുറിച്ച് ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍, ഡയറക്ടര്‍മാരായ രാജക്കുറുപ്പ്, കെ. സുരേഷ്, സെക്രട്ടറി ഹേമലത എന്നിവര്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published.