ഇള ഭട്ടിന്റെ ജീവിതകഥയുമായി മൂന്നാംവഴി 63-ാം ലക്കം –

moonamvazhi

ഇക്കഴിഞ്ഞ നവംബര്‍ രണ്ടിന് അന്തരിച്ച, ഗാന്ധിമാര്‍ഗത്തിലെ മൃദുവിപ്ലവകാരി ഇള ഭട്ടിന്റെ ജീവിതകഥയാണു ഞങ്ങളുടെ മൂന്നാംവഴി സഹകരണമാസികയുടെ ( 63-ാം ലക്കം . പത്രാധിപര്‍ സി.എന്‍. വിജയകൃഷ്ണന്‍ ) വാര്‍ഷികപ്പതിപ്പിന്റെ സവിശേഷത. ഗുജറാത്തില്‍ സ്വയംതൊഴില്‍ കണ്ടെത്തിയ ദരിദ്രസ്ത്രീകളെ സംഘടിപ്പിക്കാനും സഹകരണസ്ഥാപനങ്ങളിലൂടെ അവരെ പുരോഗതിയിലേക്കു നയിക്കാനും ജീവിതം സമര്‍പ്പിച്ച ഇളയുടെ ‘  We are poor but somany ‘ ( ദരിദ്രരെങ്കിലും അനേകരുണ്ടു നാം ) എന്ന പുസ്തകം ആധാരമാക്കി പ്രമുഖ പത്രപ്രവര്‍ത്തകന്‍ വി.എന്‍. പ്രസന്നന്‍ തയാറാക്കിയ ദീര്‍ഘമായ ജീവിതകഥയുടെ ആദ്യഭാഗം ( ദാരിദ്യക്കുപ്പയില്‍ സഹകരണമാണിക്യം വിളയിച്ച മൃദുവിപ്ലവകാരി ) ഈ ലക്കത്തില്‍ വായിക്കാം.

കാര്‍ഷിക സ്വയംസഹായ സഹകരണസംഘങ്ങള്‍ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് മുന്‍ സഹകരണമന്ത്രി എ.സി. മൊയ്തീന്‍ അവതരിപ്പിച്ച സ്വകാര്യബില്ലിനെക്കുറിച്ചാണ് ഇത്തവണത്തെ കവര്‍‌സ്റ്റോറി ( വരുമോ പുതിയ കാര്‍ഷികസംഘങ്ങള്‍? – കിരണ്‍ വാസു ). നിര്‍മാണപ്രവൃത്തികളില്‍ നിതാന്തജാഗ്രത അനിവാര്യം ( യു.പി. അബ്ദുള്‍ മജീദ് ), പട്ടിണി നീക്കുന്നതില്‍ പ്ലാറ്റ്‌ഫോം സംഘങ്ങള്‍ മുന്നില്‍ ( വി.എന്‍. പ്രസന്നന്‍ ), സഹകരണസംഘം ഭരണസമിതിയെ പിരിച്ചുവിടല്‍ ( ബി.പി. പിള്ള ), ലക്ഷദ്വീപിലെ ദ്വീപ്ശ്രീ കൂട്ടായ്മ കരുത്തു നേടുന്നു ( ദീപ്തി വിപിന്‍ലാല്‍ ) എന്നീ ലേഖനങ്ങളും മാറുന്ന കാലത്തിനൊപ്പം ഇരിണാവ് ബാങ്ക്, കാര്‍ഷികസേവനത്തിന്റെ നൂറാണ്ടില്‍ കൊല്ലങ്കോട് ബാങ്ക് ( അനില്‍ വള്ളിക്കാട് ), ഹൗസ്‌ഫെഡ് സുവര്‍ണജൂബിലിയാഘോഷ നിറവില്‍ ), രാഷ്ട്രീയത്തില്‍ നിന്നു സഹകരണമേഖലയിലേക്ക് എടുത്തുചാടിയ എന്‍.കെ ( യു.പി. അബ്ദുള്‍ മജീദ് ), അംഗീകാരം കിട്ടാതെ മണ്‍മറഞ്ഞ മഹാപ്രതിഭ ( അജിത് ) എന്നീ ഫീച്ചറുകളും സ്ഥിരം പംക്തികളായ കരിയര്‍ ഗൈഡന്‍സ് ( ഡോ. ടി.പി. സേതുമാധവന്‍ ), സ്റ്റൂഡന്റ്‌സ് കോര്‍ണര്‍ ( രാജേഷ് പി.വി. കരിപ്പാല്‍ ), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയി ചന്ദ്രന്‍ ) എന്നിവയും ഈ ലക്കത്തില്‍ വായിക്കാം.

ആര്‍ട്ട് പേപ്പറില്‍ അച്ചടി. 116 പേജ്. വില- 50 രൂപ

Leave a Reply

Your email address will not be published.

Latest News