ഇരിണാവ് സർവ്വീസ് സഹകരണ ബേങ്കിന്റെ നടീൽ ഉത്സവം ഉത്സവാന്തരീക്ഷത്തിൽ നടന്നു .

adminmoonam

കണ്ണൂർ ഇരിണാവ്  സർവീസ് സഹകരണ ബേങ്കിന്റെ  ആഭിമുഖ്യത്തിൽ “എല്ലാവരും  പാടത്തേക്കു “പദ്ധതിയുടെ ഭാഗമായി തെക്കുമ്പാട് താഴെക്കാവ് പരിസരത്തെ പതിനഞ്ചോളം ഏക്കർ തരിശായി കിടന്ന വയലിൽ കൃഷി ഇറക്കുന്നതിന്റെ ഭാഗമായുള്ള നടീൽ ഉൽസവം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പി.ദിവ്യ ഉദ്ഘാടനം ചെയ്‌തു. മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. മുഹമ്മദലി ഹാജി അധ്യക്ഷനായി.

കോഴിക്കോട് ഇൻഡസ്ട്രിയൽട്രൈബുണൽ ജഡ്‌ജ് കെ. വി. രാധാകൃഷ്ണൻ ഭൂ ഉടമകളുടെ സമ്മത പത്രം ഏറ്റുവാങ്ങി. ബേങ്ക് സെക്രട്ടറി കെ. രാജീവൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കല്യാശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. ഗോവിന്ദൻ, ജില്ലാപഞ്ചായത്ത് അംഗം പി. പി.ഷാജിർ, കണ്ണൂർ അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ എ.കെ. വിജയൻ, നബാർഡ് എ. ജി .എം.   കെ .വി. മനോജ്‌ കുമാർ, കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം ഓഫീസർ ആൻഡ് ഹെഡ് ഡോ :പി ജയരാജ്, കണ്ണൂർ അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ എ. രാജേന്ദ്രൻ, കല്യാശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ എ. സുരേന്ദ്രൻ,ബേങ്ക് മുൻ പ്രസിഡന്റ് ടി. ചന്ദ്രൻ, കണ്ണപുരം, കല്യാശേരി പ്രസിഡന്റുമാരായ കെ. വി. രാമകൃഷ്ണൻ, ഇ.പി. ഓമന, സി.സൈനബ, പി പി സീനത്ത്, മാട്ടൂൽ കൃഷി ഓഫീസർ കെ. വി. ഷീന, ഇ. മോഹനൻ, എൻ. ദാമോദരൻ, കെ. കെ. ബാലകൃഷ്ണൻ, കെ. വി. ബാലൻ, കർഷക തൊഴിലാളി യൂണിയൻ പാപ്പിനിശ്ശേരി ഏരിയ സെക്രടറി കെ. വി. ബാലകൃഷ്ണൻ, പി .പി. കുഞ്ഞിക്കണ്ണൻ, ടി.പി. ജഗദീശൻ, പി. നാരായണൻ, സന്തോഷ്‌ സി. ബി,  കെ. സി. ലക്ഷ്മണൻ, എ.ഉണ്ണികൃഷ്ണൻ, കെ. സി. ഇ. യു .പാപ്പിനിശ്ശേരി ഏരിയ പ്രസിഡന്റ് സി. എച്. പ്രമോദ്, പി .കെ.വൽസൻ  എന്നിവർ സംസാരിച്ചു. ബേങ്ക് പ്രസിഡന്റ് പി.കണ്ണൻ സ്വാഗതവും ബേങ്ക് ഡയറക്ടർ ടി. കെ. ഭരതൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News