ഇനി താഴ്മയായി അപേക്ഷിക്കേണ്ട
എല്ലാ സര്‍ക്കാര്‍ / അര്‍ധ സര്‍ക്കാര്‍ / പൊതുമേഖലാ സ്ഥാപനങ്ങളിലെയും വിവിധ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കേണ്ട അപേക്ഷാ ഫോറങ്ങളില്‍ രേഖപ്പെടുത്തുന്ന ‘ താഴ്മയായി അപേക്ഷിക്കുന്നു ‘ എന്ന വാക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. താഴ്മയായി എന്നത് ഒഴിവാക്കി ഇനി ‘ അപേക്ഷിക്കുന്നു / അഭ്യര്‍ഥിക്കുന്നു ‘ എന്നുമാത്രം ഉപയോഗിച്ചാല്‍ മതി.
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പാണ് എല്ലാ വകുപ്പു തലവന്മാര്ക്കും ഈ നിര്‍ദേശം നല്‍കിയത്.