ആരോഗ്യമേഖലയിൽ സഹകരണ രംഗം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സി. എൻ.വിജയകൃഷ്ണൻ

[email protected]

ആരോഗ്യ മേഖലയിൽ സഹകരണ രംഗം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രമുഖ സഹകാരിയും എം.വി.ആർ. കാൻസർ സെന്റർ ചെയർമാനുമായ സി.എൻ.വിജയകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് സഹകരണ ദന്താശുപത്രി യുടെ പുതിയ കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്ത് സഹകരണ മേഖല കുറേക്കൂടി മുന്നേറാനുണ്ട്. അതിനായി ഓരോ പഞ്ചായത്തിലും ഒരു സഹകരണ ആശുപത്രി എങ്കിലും ആരംഭിക്കാൻ അതാത് പ്രദേശത്തെ സഹകാരികൾ മുന്നിട്ടിറങ്ങണം. ഇതിനായി അവിടത്തെ സർവീസ് സഹകരണ ബാങ്കുകൾ മുൻകൈയെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇതുവഴി സാധാരണക്കാർക്കും പാവപ്പെട്ടവർക്കും മികച്ച ചികിത്സ കുറഞ്ഞ ചിലവിൽ സാധ്യമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെയാണ് ചാലപ്പുറത്ത് കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ എതിർവശത്തുള്ള കെട്ടിടത്തിലേക്ക് ആശുപത്രി മാറ്റിയിരിക്കുന്നത്.മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണനയും ചികിത്സയുമാണ് ആശുപത്രിയിലുള്ളത്. രാവിലെ 9മുതൽ രാത്രി 8 വരെ ചികിത്സാ സൗകര്യം ഉണ്ടാകും.ഇതിനായി വിദഗ്ധരായ അഞ്ച് ഡോക്ടർമാരുടെ സേവനവും ഉണ്ട്. ചടങ്ങിൽ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ചെയർമാൻ ജി. നാരായണൻകുട്ടി, വൈസ് ചെയർമാൻ ഡോക്ടർ ഐഷാ ഗുഹാരാജ് , സഹകരണ ദന്താശുപത്രി പ്രസിഡന്റ് ദിനേശൻ, വൈസ് പ്രസിഡണ്ട് സി. ഇ. ചാക്കുണ്ണി, സെക്രട്ടറി പ്രിയ സുനിൽ, കോഴിക്കോട് ഗവൺമെന്റ ഡെന്റൽ കോളേജ് മുൻ പ്രിൻസിപ്പൽ കുഞ്ഞമ്മ തോമസ്, എം.വി.ആർ. കാൻസർ സെന്റർ സെക്രട്ടറി ജയചന്ദ്രൻ, മുൻ സെക്രട്ടറി ടി .വി വേലായുധൻ, പി.എസ്. അലി, ഇ. വി.ഹസൻകോയ കെ.സി.മാത്യു തുടങ്ങി നിരവധി സഹകാരികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!