ആദായ നികുതി നിയമത്തിലെ 194 N – ശിവദാസ് ചേറ്റൂരിന്റെ പഠനം..

adminmoonam

ആദായ നികുതി നിയമത്തിലെ 194 N, ചാർട്ടേർഡ് അക്കൗണ്ടന്റ്ആയ ശിവദാസ് ചേറ്റൂരിന്റെ പഠനം തുടരുന്നു..
50. TDS-മായി ബന്ധപ്പെട്ട പൊതുവായ ചില വ്യവസ്ഥകളെക്കുറിച്ച് നമുക്ക് ഇപ്പോൾ ചർച്ച ചെയ്യാം. TDS പിടിക്കാൻ ബാധ്യസ്ഥരായ ഓരോരുത്തർക്കും PAN-നു പുറമേ Tax Deduction Account (TAN) കൂടി എടുക്കേണ്ടതാണ് . TDS വ്യവസ്ഥകളുമായി ബന്ധപ്പെട്ടു സമർപ്പിക്കേണ്ടുന്ന ചലാനുകൾ, സർട്ടിഫിക്കറ്റുകൾ, മറ്റു റിട്ടേണുകൾ തുടങ്ങിയവയിൽ ഒക്കെയും TAN നിർബന്ധമായും കാണിക്കേണ്ടതാണ്.

51. Income Tax Act 1961-ന്റെ സെക്ഷൻ 44AB-ന്റെ പരിധിയിൽ വരുന്നതാണ് മിക്കവാറും എല്ലാ പാക്സ് എന്ന് ഞാൻ അനുമാനിക്കുന്നു.സഹകരണ ഓഡിറ്റിന് പുറമെ, ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ ഓഡിറ്റുകൂടി ആവശ്യമാണെന്നും അറിയാമല്ലോ. ഇത്തരം കാര്യങ്ങളിൽ Income Tax Rules 1962-ന്റെ റൂൾ 125 ബാധകമാവുന്നതിനാൽ, പിടിക്കുന്ന നികുതി ഇലക്ട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഗവർമെന്റ് അക്കൗണ്ടിൽ അടക്കേണ്ടതാണ്. പിടിച്ച നികുതി, ഇന്റർനെറ്റ് ബാങ്കിങ് വഴിയോ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴിയോ അടക്കാവുന്നതാണ്.

52. TDS തുക പിടിക്കുന്ന മാസത്തിന്റെ അവസാനദിവസം കഴിഞ്ഞു ഏഴു ദിവസങ്ങൾക്കകം നിക്ഷേപിക്കണമെന്നു നിഷ്കർഷിക്കുന്ന റൂൾ 30-ലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. റിസർവ് ബാങ്കിലോ, സ്റ്റേറ്റ് ബാങ്കിലോ ഏതെങ്കിലും അംഗീകൃതബാങ്കുകളുടെ ശാഖകളിലോ ഇലക്ട്രോണിക് ഇൻകം ടാക്സ് ചല്ലാനോടോപ്പം TDS അടക്കാവുന്നതാണ്. RBIയുടെ പട്ടികയിൽ ഇത്തരത്തിലുള്ള 25 അംഗീകൃതബാങ്കുകളുടെ വിവരങ്ങളുണ്ട്

53. സെക്ഷൻ 194N പ്രകാരം നികുതി പിടിച്ചതിന്റെ സർട്ടിഫിക്കറ്റ് അത്തരം വ്യക്തിയ്ക്ക് Form 16A-ൽ നികുതി പിടിയ്ക്കുന്ന ആൾ Rule 31A അനുസരിച്ച് നൽകേണ്ടതാണ്. Rule 31A അനുസരിച്ച് സ്റ്റേറ്റ്മെന്റ്
സമർപ്പിക്കേണ്ട അവസാന ദിവസത്തിൽ നിന്നും 15 ദിവസങ്ങൾക്കുള്ളിൽ അത്തരം വ്യക്തിക്ക് നൽകേണ്ടതാണ്. സെക്ഷൻ 194N അനുസരിച്ച് നികുതി പിടിക്കാൻ ബാധ്യസ്ഥനായ ആൾ,Rule 31A-ൽ നിഷ്കർഷിക്കുന്ന നിശ്ചിതദിവസമോ അതിനു മുമ്പോ ആയി form 26Q (പണം സ്വീകരിക്കുന്നത് ഒരു കമ്പനിയോ, ഇന്ത്യയിലെ ഒരു non-resident-ഓ ആണെങ്കിൽ Form is 27Q) നൽകേണ്ടതാണ് എന്ന് Rule 31A-ൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. .

54. ഇത്തരത്തിൽ 26Q അല്ലെങ്കിൽ 27Q ത്രൈവാർഷികമായി-മൂന്നു മാസത്തിൽ ഒരിക്കൽ- നിശ്ചിത തീയതിക്കോ അതിനുമുൻപോ നൽകേണ്ടതാണ്. നിശ്ചിത തീയതികൾ :
ജൂണിൽ അവസാനിക്കുന്ന
ജൂലൈ 31: Q1:
ഒക്ടോബർ 31 : Q2
ജനുവരി 31:Q3
മെയ് 31:Q4 :

അതിനാൽ മേൽസൂചിപ്പിച്ച ഓരോ ക്വാർട്ടറിലും നിശ്ചിത തീയതി കഴിഞ്ഞു 15 ദിവസങ്ങൾക്കകം ഫോം 16A നൽകേണ്ടതാണ്.

55. Income Tax Rules, 1962-ന്റെ 37BA നിയമം TDS തുകക്ക് ക്രെഡിറ്റ് അവകാശപ്പെടുന്നതുമായി ബന്ധപ്പെട്ടതാണ്. പേയ്മെന്റ് നടത്തുമ്പോൾ TDS പിടിക്കുന്നയാൾ സ്രോതസ്സിൽ പിടിച്ച തുകയ്ക്കാണ് നിങ്ങൾക്ക് ക്രെഡിറ്റ് ലഭിക്കുന്നത് എന്നതാണ് പൊതുനിയമം. പേയ്മെന്റുമായി ബന്ധപ്പെട്ട വരുമാനം നികുതിവിധേയമാകുന്ന വർഷത്തേക്കാണ് സാധാരണയായി ക്രെഡിറ്റ് ലഭിക്കുന്നത്. ഉദാഹരണത്തിന്, 2019-20 വർഷത്തിൽ കൊടുത്ത പലിശയിൽ നിന്ന് നികുതി പിടിക്കുമ്പോൾ, പ്രസ്തുത പലിശ 2019-20-ലെ നികുതി നിർണയത്തിനു വിധേയമാക്കിയിട്ടുണ്ടെങ്കിൽ ആ വർഷത്തെ കണക്കിൽ ക്രെഡിറ്റ് എടുക്കാവുന്നതാണ്. അല്ലെങ്കിൽ മേല്പറഞ്ഞ പലിശ 2020 -21 വര്ഷത്തില ആണ് നിങ്ങൾ നികുതി വരുമാനത്തിൽ കാണിക്കുന്നതെങ്കിൽ ആ വര്ഷം ക്രെഡിറ്റ് എടുക്കാവുന്നതാണ്.

56. TDS പിടിക്കാൻ ബാധ്യസ്ഥനായ ആൾ പ്രസ്തുത തുക ഗവർമെന്റിലേക്കു അടക്കുകയും പ്രസ്തുത TDS-ന്റെ വിശദവിവരങ്ങൾ ത്രൈവാർഷിക സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുത്തുകയും ചെയ്യുകയാണെങ്കിൽ, TDS ആരിൽ നിന്നാണോ ഈടാക്കിയത്, ആ വ്യക്തിയ്ക്ക് നികുതിയ്ക്ക് ക്രെഡിറ്റ് നൽകണമെന്ന് ആദായനികുതിനിയമത്തിലെ സെക്ഷൻ 199 വ്യക്തമായി വ്യവസ്ഥ ചെയ്യുന്നു. സ്രോതസ്സിൽ പിടിച്ചതും കേന്ദ്ര ഗവർമെന്റിലേക്ക് അടയ്ക്കുകയും ചെയ്ത തുകയ്ക്ക് അത്തരം വരുമാനം നികുതിനിർണയത്തിനു വിധേയമാക്കിയ സാമ്പത്തിക വർഷത്തെ ക്രെഡിറ്റ് ലഭിക്കുന്നതാണ്. പക്ഷെ സെക്ഷൻ 194N അനുസരിച്ച് നികുതി പിടിച്ച വർഷത്തിന് മാത്രമേ ക്രെഡിറ്റ് ലഭിക്കുകയുള്ളു. മറ്റു തരത്തിൽ പറഞ്ഞാൽ, 2019-20 സാമ്പത്തികവർഷത്തിൽ നികുതി പിടിക്കുകയാണെങ്കിൽ ആ വർഷത്തേക്ക് മാത്രമേ ക്രെഡിറ്റ് എടുക്കാൻ കഴിയുകയുള്ളു. (37BAനിയമത്തിലെ ഉപവ്യവസ്ഥ 3A കാണുക). അത്പോലെ തന്നെ ടി ഡി സ് വകയിൽ പിടിച്ച തുക വേറെ ആർക്കും മാറ്റികൊടുക്കാനും സാധ്യമല്ല.
തുടരും……

Leave a Reply

Your email address will not be published. Required fields are marked *

Latest News