ആദായനികുതി വകുപ്പിന്റെ വാദങ്ങള്‍ക്ക് കോടതി വിധികളിലൂടെ മറുപടി മൂന്നാംവഴിയില്‍

[email protected]

ആദായനികുതി വകുപ്പ് കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്ക് മേല്‍ കടുത്ത നടപടി തുടരുകയാണ്. എന്നാല്‍, ആറ് ഹൈക്കോടതികളും 13 അപ്പലറ്റ് ട്രിബ്യൂണലും നിരാകരിച്ച വാദം പുതിയ രീതിയില്‍ അവതരിപ്പിച്ചാണ് ആദായനികുതി നടപടിക്കൊരുങ്ങുന്നത്. ഈ കോടതിവിധികളുടെ വിശദാംശങ്ങളും ആദായനികുതി വകുപ്പിന്റെ വാദത്തിലെ പൊരുത്തക്കേടുകളും വ്യക്തമാക്കുന്ന വിശദമായ കവര്‍‌സ്റ്റോറിയോടെയാണ് സപ്റ്റംബര്‍ ലക്കം ‘മൂന്നാംവഴി’ മാസിക പുറത്തിറങ്ങുന്നത്. സഹകരണ മേഖലയുമായി ബന്ധപ്പെട്ട ഓരോരുത്തരും വായിക്കേണ്ടതും അറിയേണ്ടതുമായ കാര്യങ്ങള്‍ വിശദമായി മാസികയിലുണ്ട്.

ആദായനികുതി നിയമത്തിലെ 80(പി) വകുപ്പ് അനുസരിച്ച് സഹകരണ സംഘങ്ങള്‍ക്ക് നികുതി ഇളവ് നല്‍കിയിരുന്നു. മൂന്ന് ഉപവകുപ്പുകളിലായാണ് ഏതൊക്കെ കാര്യങ്ങളിലാണ് നികുതി ഇളവ് നല്‍കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2006-ല്‍ ഈ നിയമത്തിന് ഭേദഗതി വന്നു. നാലാമതൊരു ഉപവകുപ്പ് കൂടി ചേര്‍ത്തു. ബാങ്കിങ് റഗുലേഷന്‍ ആക്ടിലെ അഞ്ചാം വിഭാഗത്തില്‍ വരുന്ന സഹകരണ സ്ഥാപനങ്ങളെ നികുതിയിളവില്‍നിന്ന് ഒഴിവാക്കുന്നതായിരുന്നു ഈ വ്യവസ്ഥ. സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍ എന്നിവയ്ക്കാണ് ഇത് പ്രകാരം ഇളവിന് അര്‍ഹതയില്ലാതായത്. പ്രത്യക്ഷ കേന്ദ്രനികുതി ബോര്‍ഡിന്റെ 133/6/2007 സര്‍ക്കുലറിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

എന്നിട്ടും സംഘങ്ങളില്‍നിന്ന് നികുതി ചുമത്തിയ ആദായനികുതി വകുപ്പ് നടപടിയെ കര്‍ണാടക ഹൈക്കോടതി, ഗുജറാത്ത് ഹൈക്കോടതി, മുംബൈ ഹൈക്കോടതി, മദ്രാസ് ഹൈക്കോടതി തുടങ്ങിയ കോടതികളെല്ലാം തടഞ്ഞു. പനാജി, അഹമ്മദാബാദ്, പുണൈ, ബംഗളൂര്‍ തുടങ്ങിയ നിരവധി ഇന്‍കംടാക്‌സ് അപ്പലറ്റ് ട്രിബ്യൂണലുകളും തള്ളി. കേരളത്തില്‍ ചിറക്കല്‍ സഹകരണ ബാങ്ക് കേസില്‍ ഹൈക്കോടതിയുടെയും ട്രിബ്യൂണലിന്റെയും വിധികളിലും ആദായനികുതിക്ക് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വാങ്ങിയ നികുതി തിരിച്ചുനല്‍കേണ്ടിവന്നിട്ടുണ്ട്. നികുതി ചുമത്തിയതിന് ഉദ്യോഗസ്ഥര്‍ക്ക് കോടതി പിഴയിട്ടുണ്ട്.

ഇപ്പോള്‍, വീണ്ടും പുതിയ പരീക്ഷണമാണ്. നിക്ഷേപകന്റെ വിവരം കൈമാറിയില്ലെങ്കില്‍ ‘ഉറവിടം വെളിപ്പെടുത്താത്ത വരുമാനമായി’ സംഘത്തിന് നികുതി. 20,000 രൂപയ്ക്ക് മുകളില്‍ പണമിടപാട് നടത്തിയതിന് കോടികള്‍ പിഴ. ഇതും സംഘങ്ങള്‍ക്കെതിരെയുള്ള നടപടി മാത്രമാണ്. പാടില്ലെന്ന് ഹൈക്കോടതിവരെ പറഞ്ഞത് തള്ളിയുള്ള നടപടി. ഇക്കാര്യങ്ങളില്‍ വസ്തുത എന്താണെന്നും മൂന്നാംവഴി സപ്റ്റംബര്‍ ലക്കത്തില്‍ വിശദീകരിക്കുന്നുണ്ട്. ഒരോ സഹകാരിയും സഹകരണ ജീവനക്കാരും വായിച്ചിരിക്കേണ്ട ലേഖനം. കോപ്പി ഉറപ്പാക്കാന്‍ വിളിക്കുക- 7510932233 .

Leave a Reply

Your email address will not be published.

Latest News
error: Content is protected !!