അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം പയ്യന്നൂരിൽ സമാപിച്ചു.കേരള ബാങ്ക് സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി.

adminmoonam

 

കേരള ബാങ്ക് നടപ്പാക്കുക എന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. അത് സഹകരണമേഖലയ്ക്ക് ഗുണകരമാകുമോ എന്നത് അവരെ ബാധിക്കുന്ന ഒന്നല്ല. സഹകരണമേഖലയിലെ ത്രി ടയർ സിസ്റ്റം ഒഴിവാക്കുന്നത് ഗുണം ചെയ്യില്ലെന്നും എം.പി. പറഞ്ഞു. കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടുദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ നിരവധി രാഷ്ട്രീയ സാമൂഹ്യ സഹകരണ നേതാക്കൾ പങ്കെടുത്തു.

Leave a Reply

Your email address will not be published.