അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഞാറ് നടീല്‍ ഉത്സവം നടത്തി
അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഞാറ് നടീല്‍ ഉത്സവം പി.കെ ശശി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ചുണ്ടയില്‍ സതീശന്റെ ഉടമസ്ഥതയിലുള്ള 2.5 ഏക്കര്‍ സ്ഥലത്ത് ആണ് നെല്‍കൃഷി ചെയ്യുന്നത്. സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ പദ്ധതി പഞ്ചായത്തില്‍ പ്രാവര്‍ത്തികമാക്കി കാര്ഷികോല്പ്പാദനത്തില് സ്വയം പര്യാപ്ത കൈവരിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. സെക്രട്ടറി പി.ശ്രീനിവാസന് സ്വാഗതവും ഡയറക്ടര്‍ സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
കെ.എസുദര്ശന കുമാര്‍, ഡയറക്ടര്‍മാരായ കെ.മുഹമ്മദ്, കെ.സി അനു, സുരേഷ് കുമാര്‍, അബ്ദുള്‍ കരീം, കമലം, ശാലിനി, ബ്ലോക്ക് മെമ്പര്‍ മധുമാസ്റ്റര്‍, മുസ്തഫ, അബ്ദുള്‍ സലീം ,കോ-ഓപ്പറേറ്റീവ് കോളേജ് പ്രിന്‍സിപ്പല്‍ ജോര്‍ജ് മാത്യു, കോ-ഓപ്പറേറ്റീവ് കോളേജ് ഡയറക്ടര്‍ കരുണന് ഓഫീസ് മാസ്റ്റര്‍, അനിയന് മാസ്റ്റര്‍, സെക്രട്ടറി മനോജ്, ബാങ്ക് അസി. സെക്രട്ടറി ജയകൃഷ്ണള്, ടോമി ജേക്കബ്, അനില്‍, വേലായുധന് അലനല്ലൂര്‍ കൃഷി ഓഫീസ് ജീവനക്കാര്‍ സഹകാരികള്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കഴിഞ്ഞ ഉത്സവ സീസണില്‍ ബാങ്ക് ഉല്പാദിപ്പിച്ച പച്ചക്കറികളാണ് ഉത്സവ ചന്തയിലൂടെ വിതരണം ചെയ്തത്.