അമ്മാടം സഹകരണ ബാങ്കിന്റെ ഓണ ചന്തയിൽ വൻതിരക്ക്.
കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ തൃശൂർ അമ്മാടം സർവീസ് സഹകരണ ബാങ്ക് നടത്തുന്ന ഓണച്ചന്തയിൽ തിരക്കുകൂടുന്നു. സബ്സിഡിയുള്ള സാധനങ്ങൾക്ക് പുറമേ മറ്റു പല ചരക്ക്, പലവ്യഞ്ജനങ്ങളും വിലക്കുറവിലാണ് ചന്തയിൽ നൽകുന്നത്. ഒപ്പം പഴം പച്ചക്കറിയുടെ വിൽപനയും ചന്തയിൽ നടക്കുന്നതാണ് തിരക്ക് കൂടാൻ കാരണം. ഓണ ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് സെബി ജോസഫ് നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് സുഭാഷ് മാരാത്ത് അധ്യക്ഷതവഹിച്ചു.ബാങ്ക് സെക്രട്ടറി പി. എസ്. ജയശങ്കർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സി.എൻ.ഉഷ നന്ദിയും പറഞ്ഞു.