അമ്പലവയല്‍ വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ ഫ്‌ലോര്‍മില്‍ പ്രവര്‍ത്തനം തുടങ്ങി

moonamvazhi

വയനാട് അമ്പലവയല്‍ വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ എ.വി.എസ് ഫുഡ് പ്രെഡക്ടസ് ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന ഫ്‌ലോര്‍ മില്ലിന്റെ ഉദ്ഘാടനം എ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.

സംഘത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് ശേഖരിക്കുന്ന നല്ല ഗുണനിലവാരമുള്ള കൊപ്ര ചക്കിലാട്ടി കലര്‍പ്പില്ലത്ത തനിനാടന്‍ വെളിച്ചെണ്ണ, കഴുകി ഉണക്കിപൊടിക്കുന്ന മുത്താറി പൊടി ,ഗോതമ്പുപൊടി, അരിപ്പെടി, മില്ലറ്റ്, സ്റ്റിംഡ് പുട്ടുപൊടി, അപ്പപ്പൊടി, കഴുകി ഉണക്കിപൊടിക്കുന്ന മുളക്, മല്ലി ,മഞ്ഞള്‍ തുടങ്ങിയ നാടന്‍ കറിപ്പൊടികള്‍, ട്രൈബല്‍ സെസൈറ്റികളില്‍ നിന്ന് ശേഖരിച്ച തേന്‍ തുടങ്ങിയവ സംഘത്തിന്റെ ഉല്‍പ്പന്നങ്ങളാണ്.

അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ പി. ഹഫ്‌സത്ത്, പാക്കിംങ്ങ് യുണിറ്റിന്റെ ഉദ്ഘാടനവും, വൈസ്പ്രസിഡന്റ് ശ്രീ.കെ ഷമീര്‍ എക്‌സ് ഫെല്ലറിന്റെ ഉദ്ഘാടനവും, വയനാട് ജോയന്റ് റജിസ്ട്രാര്‍ അബ്ദുള്‍ റഷീദ് സ്റ്റിംമെഷിനിന്റെ ഉദ്ഘാടനവും നടത്തി.
സംഘം പ്രസിഡന്റ് ഒ.വി. വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!