അമുല്‍ പാല്‍വില രണ്ടു രൂപ കൂട്ടി; ഗുജറാത്തില്‍ വര്‍ധനവില്ല
അമുല്‍ പാല്‍വില ലിറ്ററിനു രണ്ടു രൂപ വര്‍ധിപ്പിച്ചു. ഗുജറാത്ത് ഒഴികെയുള്ളിടത്താണു വിലവര്‍ധന ബാധകമാവുക. പുതുക്കിയ വില വെള്ളിയാഴ്ച പ്രാബല്യത്തില്‍ വന്നു.
അമുല്‍ ബ്രാന്‍ഡില്‍ പാലും പാലുല്‍പ്പന്നങ്ങളും വിപണനം ചെയ്യുന്ന ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനാണ് ( GCMMF ) പാല്‍വില കൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഗുജറാത്തില്‍ വര്‍ധന ബാധകമല്ലെന്നും ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ പോലുള്ള വിപണികളിലാണു വില കൂടുകയെന്നും GCMMF മാനേജിങ് ഡയരക്ടര്‍ ജയന് മേത്ത അറിയിച്ചു. അമുല്‍ താസ മില്‍ക്കിനു ഒരു ലിറ്ററിന് ഇനി 54 രൂപയാകും വില. അമുല്‍ ഗോള്‍ഡിനു 66 രൂപയാകും. പശുവിന്പാല് ഒരു ലിറ്ററിനു 56 രൂപയും എരുമപ്പാലിനു 70 രൂപയുമാകും.