അഡ്വ. ഡേവീസ് കണ്ണൂക്കാടനെ ആദരിച്ചു

moonamvazhi

സംസ്ഥാനത്തെ മികച്ച ക്ഷീരസംഘം സെക്രട്ടറിയായി തെരഞ്ഞെടുത്ത മാന്നാം മംഗലം ക്ഷീരസംഘം സെക്രട്ടറി അഡ്വ. ഡേവീസ് കണ്ണൂക്കാടനെ വെട്ടുകാട് പൗരാവലി ആദരിച്ചു. നിര്‍ധനരായവര്‍ക്ക് സൗജന്യമായി സ്ഥലം നല്‍കിയ പി.വി ഗോപിയെയും ആദരിച്ചു. തൃശ്ശൂര്‍ എം.പി.. ടി.എന്‍. പ്രതാപന്‍ ചടങ്ങ് ഉദ്ഘാടനം

പൗരാവലി ചെയര്‍മാന്‍ ജോജു ആലൂക്ക അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ് മുഖ്യാതിഥിയായിരുന്നു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ്. ബാബു, പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ടി.കെ ശ്രീനിവാസന്‍ പഞ്ചായത്ത് മെമ്പര്‍ ജിനോ തമ്പി, മിനി റെജി. ബിന്ദു സേതുമാധവന്‍, വെട്ടുകാട് സെന്റ് ജോസഫ് പള്ളി വികാരി ഫാ. ബൈജു കാഞ്ഞിരത്തിങ്കല്‍, ജൈജു സെബാസ്റ്റ്യന്‍, സിനോയ് സുബ്രമണ്യന്‍, മാന്നാം മംഗലം ക്ഷീരസംഘം പ്രസിഡന്റ് ജോര്‍ജ് പന്തപ്പിള്ളി, കെ.എന്‍. ശിവന്‍, ആനന്ദന്‍ പാറയ്ക്കല്‍, എം.ഒ. പൈലിക്കുട്ടി, സി.കെ. പ്രകാശന്‍, പി.ആര്‍. സുരേന്ദന്‍, രാമചന്ദ്രന്‍ പുഞ്ചേടത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പൗരാവലി കണ്‍വീനറും വാര്‍ഡ് മെമ്പറുമായ ഡെയ്‌സി ജേക്കബ്ബ് സ്വാഗതവും ഷൈജു കുറ്റിക്കാടന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.