അടൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ നവീകരിച്ച കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

[email protected]

അടൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ നവീകരിച്ച കെട്ടിടം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസായ സഹകരണ മേഖലയുടെ സാമൂഹികമായ ഇടപെടല്‍ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹംപറഞ്ഞു. സഹകരണ മേഖലയുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ വമ്പിച്ച പ്രാധാന്യമാണ് നല്‍കുന്നത്. നോട്ട് നിരോധത്തിന്റെ കാലത്ത് പോലും സംസ്ഥാനത്തെ സാമ്പത്തിക സുരക്ഷിതമായി പിടിച്ചുനിര്‍ത്തിയത് സഹകരണമേഖലയാണ്. ഇതിനെ തകര്‍ക്കുവാന്‍ വിവിധ കോണില്‍ നിന്നും ആസൂത്രിതമായ നീക്കങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടല്‍ മൂലം സഹകരണ മേഖല കൂടുതല്‍ ശക്തിപ്പെടുകയാണുണ്ടായത്. ഇന്ന് സഹകരണമേഖല സമൂഹത്തിന്റെ നാനാ തുറകളിലും അതിന്റെ സേവനവും സാന്നിധ്യവും അറിയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്‌ട്രോങ് റൂമിന്റെ ഉദ്ഘാടനം അടൂര്‍ നഗരസഭാധ്യക്ഷ ഷൈനി ജോസ് നിര്‍വഹിച്ചു. വായ്പാമേളയുടെ ഉദ്ഘാടനം ആര്‍.ഉണ്ണികൃഷ്ണപിള്ള എക്‌സ് എം.എല്‍.എ. നിര്‍വഹിച്ചു. സഹകരണ സംഘം പ്രസിഡന്റ് പി.ആര്‍.മന്മഥന്‍ നായര്‍, സംഘം വൈസ്പ്രസിഡന്റ് രാജന്‍ അനശ്വര, സെക്രട്ടറി പി.രവീന്ദ്രന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി.ബി.ഹര്‍ഷകുമാര്‍, റ്റി.ഡി.ബൈജു, അഡ്വ.എസ്.മനോജ്, ഡി.സജി, മുണ്ടയ്ക്കല്‍ ശ്രീകുമാര്‍, അഡ്വ.മണ്ണടി അനില്‍, ആര്‍.സനല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News