അംഗസമാശ്വാസ നിധി ധനസഹായം വിതരണം ചെയ്തു

moonamvazhi

കേരള സഹകരണ വകുപ്പിന്റെ അംഗ സമാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായത്തിന് അര്‍ഹരായവര്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. കഴിഞ്ഞ 2 വര്‍ഷങ്ങളിലായി വെണ്ണല ബാങ്കിന്റെ പരിധിയില്‍ നിന്നും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കഷ്ടത അനുഭവിക്കുന്നവര്‍ നല്‍കിയ അപേക്ഷകളില്‍ നിന്നും 54 പേര്‍ക്കായി 10.75 ലക്ഷം രൂപയാണ് അംഗ സമാശ്വാസ നിധി ധനസഹായം ലഭിച്ചത്. അംഗ സമാശ്വാസ നിധി ധനസഹായ വിതരണോദ്ഘാടനം വെണ്ണല കൊറ്റിയാത്ത് വീട്ടില്‍ പരേതനായ മൈക്കിള്‍ തോമസിന്റെ അവകാശിയായ കൃപ എം.കൊറ്റിയാത്തിന് ചെക്ക് നല്‍കി ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് നിര്‍വഹിച്ചു. എസ്. മോഹന്‍ ദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.ജി.സുരേന്ദ്രന്‍, പ്രേമലത.വി.എസ്, സെക്രട്ടറി എം.എന്‍.ലാജി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!