അംഗത്വ സമാശ്വാസനിധിയിലൂടെ 46.87 കോടി രൂപ ധനസഹായമായി നൽകി 

moonamvazhi

കേരളത്തിലെ സഹകരണ സംഘങ്ങളിലെ രോഗംമൂലം അവശത അനുഭവിക്കുന്ന അംഗങ്ങൾക്ക് ആശ്വാസമേകാൻ ഏർപ്പെടുത്തിയിട്ടുള്ള അംഗത്വ സമാശ്വാസനിധിയിലൂടെ ധനസഹായമായി ഇതുവരെ 46.87 കോടി രൂപ നൽകിയിട്ടുണ്ടെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.

അര്‍ബുദം, വൃക്കരോഗം, കരള്‍ രോഗം, പരാലിസിസ് എന്നിവ ബാധിച്ചവർ, അപകടത്തില്‍ കിടപ്പിലായവർ, എച്ച്‌ഐവി ബാധിതർ, ഗുരുതരകമായ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, ബൈപ്പാസ്, ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയരായവര്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ തുടങ്ങിയവർക്കാണ് ഈ ധനസഹായം ലഭ്യമാവുക. സഹകരണ സംഘങ്ങള്‍ കേരള സഹകരണ അംഗത്വ സമാശ്വാസ നിധിയിലേയ്ക്ക് അടയ്ക്കുന്ന വിഹിതത്തില്‍ നിന്നാണ് തുക നല്‍കുന്നത്.

രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം 2021 ജൂൺ മാസത്തിൽ മെമ്പർ റിലീഫ് ഫണ്ടിന്റെ ഒന്നാം ഘട്ടമായി 11194 പേർക്ക് 23.94 കോടി രൂപയുടെയും , നവംബറിൽ രണ്ടാം ഘട്ടത്തിൽ 11060 പേർക്ക് 22.93 കോടി രൂപയുടെയും ധനസഹായം നൽകിയിട്ടുണ്ട്.- മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News