സ്റ്റുഡന്റ് മാര്‍ക്കറ്റ് സഹകരണ വിപണി തൃശൂര്‍ ജില്ലയില്‍ തുടങ്ങി
സഹകരണ വകുപ്പും കണ്‍സ്യൂമര്‍ഫെഡും ചേര്‍ന്ന് നടത്തുന്ന സ്റ്റുഡന്റ് മാര്‍ക്കറ്റ് സഹകരണ വിപണിയുടെ തൃശൂര്‍ ജില്ലാ തല ഉദ്ഘാടനം കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ കെ.വി. നഫീസ നിര്‍വ്വഹിച്ചു. പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി. ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) തൃശൂര്‍ എം. ശബരീദാസന്‍ ആദ്യ വില്‍പന നിര്‍വ്വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ ഡിജ റാഫേല്‍ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
കാറളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.എസ്. ബാബു, എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ബാബുരാജ്, മുകുന്ദപുരം അസി. രജിസ്ട്രാര്‍ ഗീത.സി.കെ. എന്നിവര്‍ സംസാരിച്ചു. കണ്‍സ്യൂമര്‍ഫെഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ പ്രേമാനന്ദന്‍.പി.എ., സ്വാഗതവും പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി നമിത.വി. മേനോന്‍ നന്ദിയും പറഞ്ഞു.