സൈഫ് ഐ ത്രി ദേശീയ വര്‍ക്ക് ഷോപ്പ് മെയ് 25 ന്

Deepthi Vipin lal

ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സ് 2022 സൈഫ് ഐ ത്രി ദേശീയ വര്‍ക്ക് ഷോപ്പ് മെയ് 25 നു മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയില്‍ വെച്ച് നടത്തുന്നു. ജില്ലയിലുള്ള ഡോക്ടര്‍മാര്‍, നഴ്‌സിംഗ് സ്റ്റാഫ്, എമര്‍ജന്‍സി വിഭാഗം പാരമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ക്ക് വേണ്ടിയാണ് ഒരു ദിവസത്തെ വര്‍ക്ക് ഷോപ്പ് നടത്തുന്നത്. അന്തര്‍ ദേശീയ തലത്തില്‍ പ്രശസ്തനായ ഡോ. ബിനോ എമ്പിന്‍ സിംങ്ങാണ് വര്‍ക്ക് ഷോപ്പ് ഡയറക്ടര്‍.

മിംസ് കോഴിക്കോട് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡയറക്ടര്‍ ഡോ. വേണുഗോപാലന്‍.പി.പി., ഡോ.ഹണി ആന്‍ ബെന്നി, ഡോ.ഹിദായത്തുള്ള. പി.കെ. എന്നിവരാണ് വര്‍ക്ക് ഷോപ്പിലെ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഡമ്മി പ്രാക്ടിക്കല്‍ സംവിധാനത്തോടെ മെഡിക്കല്‍ രംഗത്തെ പത്തോളം വിദഗ്ധര്‍ അടങ്ങിയ ടീമാണ് വര്‍ക്ക് ഷോപ്പ് കോര്‍ഡിനേറ്റ് ചെയ്യുന്നത്. വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതാണ്. കൂടുതല്‍ വിശദാംശങ്ങള്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ എമര്‍ജന്‍സി വിഭാഗത്തില്‍ നിന്ന് അറിയാവുന്നതാണ്.

എമര്‍ജന്‍സ് 2022 സൈഫ് ഐ ത്രി വര്‍ക്ക് ഷോപ്പിന്റെ ബ്രോഷര്‍ ആശുപത്രി പ്രസിഡന്റ് കെ.പി.എ. മജീദ് എം.എല്‍.എ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ..എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവല്‍ കോശിക്ക് നല്‍കി പ്രകാശനം ചെയ്തു. ആശുപത്രി സെക്രട്ടറി സഹീര്‍ കാലടി, സി.എം.ഒ. ഡോ.കെ.എ പരീത്, ഐ.എം.എ. സംസ്ഥാന ജില്ലാ ഭാരവാഹികളായ ഡോ. നാരായണന്‍, ഡോ. അശോഖ വല്‍സല, ഡോ.മുരളീധരന്‍, ഡോ.സജീവ് കുമാര്‍, ആസ്റ്റര്‍ മിംസ് കോഴിക്കോട് എമര്‍ജന്‍സി വിഭാഗം ഡോ.കമല്‍, ആശുപത്രി മുന്‍ ഡയറക്ടര്‍ സി.എം.ഹാഷിം എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News