സിറ്റി കോര്പ്പറേഷന് സോഷ്യല്‍ വെല്‍ഫെയര്‍ സംഘത്തിന്റെ ശ്രീകാര്യം ശാഖ പ്രവര്‍ത്തനം തുടങ്ങി
തിരുവനന്തപുരം സിറ്റി കോര്പ്പറേഷന് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ ശ്രീകാര്യം ശാഖ സഹകരണ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി.പി. ജോണ്‍ അധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രന് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. അഡ്വ:എം.എ. വാഹിദ് ആദ്യ നിക്ഷേപം സ്വീകരിച്ചു.
ആദ്യ വായ്പ വിതരണം സ്റ്റാന്‍ലി ഡിക്രൂസ് (കൗണ്‍സിലര്‍, ശ്രീകാര്യം), കോര്‍ ബാങ്കിംഗ് ഉദ്ഘാടനം എസ്. ആര്. ബിന്ദു (കൗണ്‍സിലര്‍, ചെറുവയ്ക്കല്‍), ആദ്യ ഹയര്‍പര്‍ച്ചേഴ്സ് വായ്പ ഉദ്ഘാടനം അണിയൂര്‍ എം. പ്രസന്നകുമാര്‍ ( പ്രസിഡന്റ് ചെമ്പഴന്തി സര്‍വീസ് സഹകരണ ബാങ്ക്), എം.ഡി.എസ് ഉദ്ഘാടനം നിസാമുദ്ദീന്‍ (ജോയിന്‍ രജിസ്ട്രാര്‍) എന്നിവര്‍ വഹിച്ചു. എം.പി. സാജു സ്വാഗതവും സി. ജയചന്ദ്രന് നന്ദിയും പറഞ്ഞു.